SAT ഹോസ്പിറ്റൽ ബിൽഡിംഗ് മിനിക്ക് സ്കാൻ ചെയ്യാൻ കാത്തിരിക്കുമ്പോൾ ഓർമ്മകൾ…
1993 mar 25 വിഷ്ണുവിന്റെ ജനനം..
രാത്രി 7 മണിയോടെ ഇവിടെ എത്തി…
9 മണിക്ക് ധൃതിയിൽ സിസേറിയൻ ഓപ്പറേഷൻ…
അങ്കലാപ്പൊടെ
മിനിയുടെ അച്ഛൻ എല്ലാത്തിനും ഓടി നടന്നു. ഞാൻ 27 വയസ്സുകാരന്റെ പരിഭ്രമത്തിൽ ആയിരുന്നു.
ലാലു,പ്രമോദ്, കുട്ടൻ തുടങ്ങിയവരുടെ സഹായം.
ആ രാത്രി SAT ആ ശുപത്രി പരിസരത്ത് നിലത്തു ഇരുന്നും കിടന്നും നേരം വെളുത്തു…
പ്രപ ഞ്ചത്തിലേക്ക് പുതിയ ഒരു മനുഷ്യനും .ഒപ്പം പുതിയ മാതാപിതാക്കളും പിറന്നു .27 കാരൻ അച്ഛൻ 25 കാരി അമ്മ.
പിന്നെ ഒരാഴ്ച SAT ഹോസ്പിറ്റൽ ജീവിതത്തിനുശേഷം ഡോ. ശ്യാമളദേവിയെ വന്ദിച്ചു, SAT യുടെ പടിയിറങ്ങി.
കാലമൊഴുകി
1997 മെയ് മാസം വീണ്ടും SAT യിൽ…
ഇപ്രാവശ്യം മിനിക്ക് സിസേറിയൻ
ഓപ്പറേഷൻ നേരത്തെ തീരുമാനിച്ചു റപ്പിച്ചതായിരുന്നു. മെയ് 20നോട് അടുത്ത് payവാർഡിൽ അഡ്മിറ്റ് ആയി.
1997മെയ് 31ന് രാവിലെ 9 ന് സിസേറിയൻ.dr സുഷമദേവി.
ഒപ്പം Dr സുമയുടെ സഹായം.
അപ്പോഴും, മിനിയുടെ അച്ഛൻ ആയിരുന്നു എനിക്ക് കൂട്ട്…
കാത്തു പിറന്നു….
ആ കുഞ്ഞി ക്കാലുകൾ, വളർന്ന് , ഇന്ന് മറ്റൊരാശുപത്രിയിൽ സേവനമുഖമാകു മ്പോൾ,
വീണ്ടും SATആശുപത്രിക്ക് വന്ദനം.. കൃഷ്ണകാർത്തികയുടെ സ്നേഹ വന്ദനം 🙏

Leave a Reply