Category: Anecdotes

Small stories, big memories. These are everyday moments, some funny, some thoughtful, that stayed with me for one reason or another. A few might remind you of someone you know or something you have lived through yourself.

  • ഉദയ്പൂർ & മൗണ്ട് അബു: ഒരു അവിസ്മരണീയ യാത്ര

    ഉദയ്പൂർ & മൗണ്ട് അബു: ഒരു അവിസ്മരണീയ യാത്ര

    ഞാനും ഭാര്യ മിനിയും ചേർന്ന് രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു.

    ഈ യാത്രയ്ക്ക് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു: നവംബർ 25-നും 26-നും ഉദയപ്പൂർ എസ്സെൻഷ്യ റിസോർട്ടിൽ നടക്കുന്ന, ഞങ്ങളുടെ ബിഹാറുകാരിയായ മരുമകളുടെ, കസിൻ ബ്രദർ ജീത്തുവിൻ്റെ “ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ” പങ്കെടുക്കുക എന്നതായിരുന്നു അതിൽ പ്രധാനം.

    അതിനു മുന്നോടിയായി, നവംബർ 21 മുതൽ 25 വരെ ഉദയ്പൂരിലെയും മൗണ്ട് അബുവിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം.

    യാത്രാ ഒരുക്കങ്ങൾ

    ഞങ്ങൾ വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഉദയ്പൂരിലെയും മൗണ്ട് അബുവിലെയും താമസവും യാത്രയും ക്രമീകരണങ്ങൾ ചെയ്യാൻ രാജസ്ഥാനിൽ നിന്നുള്ള ഒരു ടൂർ ഓപ്പറേറ്ററെ ചുമതലപ്പെടുത്തി.

    വിശദമായ ചർച്ചകൾക്കുശേഷം, അവർ ഞങ്ങൾക്കായി തയ്യാറാക്കിയ പ്രത്യേക യാത്രാ പദ്ധതിയിൽ മികച്ച താമസസൗകര്യം, ഭക്ഷണം (പ്രഭാതഭക്ഷണവും അത്താഴവും), പ്രത്യേക എയർ കണ്ടീഷൻഡ് കാർ, ഡ്രൈവറുടെ സേവനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.

    ഇതിന് അൽപ്പം ചെലവ് കൂടുതലായിരുന്നെങ്കിലും വളരെ സൗകര്യപ്രദമായിരുന്നു. നല്ല തയ്യാറെടുപ്പോടെ, നവംബർ 21-ന് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ വഴി ഉദയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.

    ഒന്നാം ദിവസം: നവംബർ 21, 2025

    രാവിലെ 11:15-നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് ഞങ്ങൾ ബാംഗ്ലൂരിൽ എത്തി. ലേഓവർ സമയത്ത്, ഞങ്ങളുടെ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വെറും ₹2 വീതം മാത്രം നൽകി എയർപോർട്ട് ലോഞ്ചിൽ നിന്ന് രുചികരമായ ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2:50-നുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ യാത്ര തിരിച്ച്, വൈകുന്നേരം 5:35-ന് ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

    വിമാനത്താവളത്തിൽ, ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ ഏർപ്പാട് ചെയ്ത ഡ്രൈവർ, വിനോദ്ജി (വിനോദ് കുമാർ ശർമ്മ, 62 വയസ്സ്) ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചു.

    38 വർഷത്തെ അനുഭവസമ്പത്തുള്ള വിനോദ്ജി, ഹിന്ദിയും അത്യാവശ്യം ഇംഗ്ലീഷും സംസാരിക്കുന്ന നല്ല പരിചയസമ്പന്നനായ ഒരു ഡ്രൈവറായിരുന്നു. തുടക്കത്തിൽ അദ്ദേഹം അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെങ്കിലും, ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങൾ അദ്ദേഹത്തിൽ മാറ്റങ്ങൾ വരുത്തി.

    മിനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാമായിരുന്നത് ഏറെ സഹായകരമായി. എയർപോർട്ടിൽ നിന്ന് ഏകദേശം 50 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞങ്ങൾ താമസസ്ഥലമായ ഹോട്ടൽ ഓപുലെൻസിൽ (Hotel Opulence) എത്തിച്ചേർന്നു.

    ഉദയ്പൂർ നഗരത്തിലെ മികച്ചതും സാമാന്യം നല്ല സൗകര്യങ്ങളുള്ളതുമായ ഈ ഹോട്ടലിൻ്റെ ഒരു പരിമിതി, ഇവിടെ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂ എന്നതാണ്.

    നവംബർ 24 രാവിലെ വരെ ഞങ്ങളുടെ താമസം ഇവിടെ യാണ്. പ്രഭാതഭക്ഷണവും അത്താഴവും ഇവിടെ നിന്ന് തന്നെ കഴിക്കണം.

    അന്നത്തെ ദിവസത്തേക്ക് പ്രത്യേകിച്ച് മറ്റു പരിപാടികളൊന്നും ഇല്ലാതിരുന്നതിനാൽ, ഹോട്ടലിലെ ബുഫേ അത്താഴം കഴിച്ച് വിശ്രമിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

    വെജിറ്റേറിയൻ മെനുവിൽ റൊട്ടി (ചപ്പാത്തി/സ്റ്റഫ്ഡ് പറോത്ത), പനീർ, പരിപ്പ് ഉൾപ്പെടെയുള്ള രണ്ടോ മൂന്നോ വെജിറ്റബിൾ കറികൾ, മധുരപലഹാരങ്ങൾ, പോഹ, കോൺഫ്ലേക്സ് തുടങ്ങിയ പലതരം വിഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഒരാഴ്ചത്തെ യാത്രയായതിനാൽ ഞങ്ങൾ വളരെ ശ്രദ്ധയോടെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചു.

    അഞ്ചാം നിലയിലുള്ള, വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റെസ്റ്റോറൻ്റ് ശാന്തമായ ഒരത്താഴത്തിന് അനുയോജ്യമായിരുന്നു. ഞങ്ങളൊഴികെ മറ്റെല്ലാ സന്ദർശകരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.

    റെസ്റ്റോറൻ്റിനോട് ചേർന്ന വിശാലമായ ബാൽക്കണിയിൽ നിന്ന് നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചു. ദൂരെ റെയിൽവേ സ്റ്റേഷനും, അങ്ങകലെ കുന്നുകളിലെ കെട്ടിടങ്ങളിൽ തെളിയുന്ന വിളക്കുകളും, നഗരത്തിലെ വിവിധ വിവാഹ കേന്ദ്രങ്ങളിൽ നിന്ന് ആകാശത്തേക്ക് കറങ്ങുന്ന വർണ്ണവിളക്കുകളും കണ്ടു.

    ദൂരെയെവിടെയോക്കെയോ വാദ്യമേള ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷെ അവയൊന്നും അരോചകമായി തോന്നിയില്ല. ഈ ശബ്ദങ്ങൾക്കിടയിലും മനസ്സിൽ ഒരു ശാന്തത നിറയുന്നതുപോലെ തോന്നി. കുറച്ചുനേരം ബാൽക്കണിയിൽ ചിലവഴിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് മടങ്ങി.

    രണ്ടാം ദിവസം: നവംബർ 22, 2025 – ഉദയ്പൂർ കാഴ്ചകൾ

    “തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം” എന്നറിയപ്പെടുന്ന ഉദയ്പൂർ, ചരിത്രത്തിൻ്റെയും വാസ്തുവിദ്യയുടെയും ഒരു നിധി ശേഖരമാണ്. നല്ല വൃത്തിയുള്ള ഈ നഗരം ഇന്ന് “ഡെസ്റ്റിനേഷൻ വിവാഹങ്ങൾ”ക്കുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ്.

    നഗരം ചുറ്റിക്കാണാൻ ഞങ്ങൾക്ക് രണ്ടു പൂർണ്ണ ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു തിരക്കിട്ട യാത്രാപരിപാടിയാണ് ഞങ്ങൾക്കുണ്ടായിരുന്നത്.

    രണ്ടാം ദിവസം രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ തയ്യാറായി. രുചികരമായ ബുഫേ പ്രഭാതഭക്ഷണത്തിനുശേഷം സന്ദർശനം ആരംഭിച്ചു. വിനോദ്ജി കൃത്യ സമയത്തുതന്നെ കാറുമായി എത്തിയിരുന്നു.

    സിറ്റി പാലസും പിച്ചോള തടാകവും

    ഞങ്ങൾ ആദ്യം സിറ്റി പാലസും, അതിന് സമീപത്തുള്ള പിച്ചോള തടാകവും കാണാൻ പുറപ്പെട്ടു. ഉദയ്പൂരിലെ സിറ്റി പാലസ് (രാജ് മഹൽ) പിച്ചോള തടാകത്തിൻ്റെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ കൊട്ടാര സമുച്ചയമാണ്. മേവാർ രാജവംശത്തിലെ നിരവധി ഭരണാധികാരികളുടെ സംഭാവനകളോടെ ഏകദേശം 400 വർഷം കൊണ്ടാണ് ഇത് പൂർണ്ണരൂപത്തിലായത്.

    1553-ൽ സിസോദിയ രജപുത്ര കുടുംബത്തിലെ മഹാറാണ ഉദയ് സിംഗ് II, ചിറ്റോറിൽ നിന്ന് തലസ്ഥാനം പുതിയ നഗരമായ ഉദയ്പൂരിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത്.

    ഈ ആകർഷകമായ സമുച്ചയത്തിനുള്ളിൽ നിരവധി കൊട്ടാരങ്ങളുണ്ട്. രാജകുടുംബം താമസിക്കുന്ന പ്രത്യേക മേഖലയും, പാലസ് ട്രസ്റ്റ് നിയന്ത്രിക്കുന്ന ഒരു സ്കൂളും, ഏതാനും സെയിൽസ് കൗണ്ടറുകളും ഇവിടെയുണ്ട്. ചില ഭാഗങ്ങൾ, വലിയ തുക ഈടാക്കി ആർഭാട വിവാഹങ്ങൾക്കായി (ഡെസ്റ്റിനേഷൻ മാര്യേജ്) നൽകുന്നു.

    ഇത്തരം ഭീമമായ വാടക, എൻട്രി ഫീസ്, വസ്ത്ര വ്യാപാരം, ആർട്ട് ഗാലറി എന്നിവയൊക്കെയാണ് പാലസ് ട്രസ്റ്റിനുള്ള പ്രധാന വരുമാന സ്രോതസ്സുകൾ. പാലസിൻ്റെ ചില ഭാഗങ്ങൾ മാത്രമാണ് മ്യൂസിയമായി പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുക.

    വിനോദ്ജി കൃത്യം 10മണിക്ക് – കൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തിൽ ഞങ്ങളെ ഇറക്കി. ഒരാൾക്ക് ₹300 നിരക്കിൽ ഞങ്ങൾ ടിക്കറ്റുകൾ വാങ്ങി.

    എൻട്രി ടിക്കറ്റ് എടുത്ത ശേഷം, ഒന്നര കിലോമീറ്റർ ദൂരം പ്രത്യേക ഇലക്ട്രിക് വാഹനത്തിൽ (₹50 ടിക്കറ്റ്) വേണം പാലസ് ഗേറ്റിലും പിച്ചോള തടാക ഭാഗത്തും എത്താൻ. കൂടാതെ, മണിക്കൂറിന് ₹500 നിരക്കിൽ, ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് ശൈലേന്ദ്ര സിംഗിനെ ഞങ്ങൾ സഹായിയാക്കി.

    മധ്യവയസ്കനായ ശൈലേന്ദ്ര ഉത്സാഹത്തോടെ ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു. അദ്ദേഹത്തിന് പാലസിൻ്റെ ചരിത്രവും വിവരങ്ങളും നന്നായി അറിയാമായിരുന്നു.പാലസിന്റെ പുറം ഭാഗം പോലെ ഉള്ളറകളും ശിൽപ്പഭംഗി നിറഞ്ഞ അത്ഭുത കാഴ്ചകളായിരുന്നു.

    പല രാജാക്കന്മാർ ഉപയോഗിച്ച ആയുധങ്ങൾ, ചുവർചിത്രങ്ങൾ, ആഡംബര സാമഗ്രികൾ, എന്നിവയെല്ലാം വേഗത്തിൽ കണ്ടു. ഉള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. രത്ന ശേഖരമുള്ള പ്രത്യേക സെക്ഷൻ സന്ദർശിക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചില്ല.

    ഒരു വലിയ വ്യവസായിയുടെ മകളുടെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നവംബർ 23-ന് കൊട്ടാരത്തിൽ നടക്കുന്നതിനാൽ, 22-ന് ഉച്ചയ്ക്ക് ശേഷം പാലസിൽ സന്ദർശകരെ വിലക്കിയിരുന്നു. ഉച്ചയ്ക്ക് മുമ്പ് പ്രധാന ഭാഗങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമായിരുന്നു. എങ്കിലും, സമീപത്തുള്ള പിച്ചോള തടാകത്തിൽ ബോട്ട് സവാരി നടത്താനുള്ള അവസരം നിർഭാഗ്യവശാൽ നഷ്ടമായി.

    രാജസ്ഥാനി വസ്ത്രങ്ങൾ

    സിറ്റി പാലസ് ചുറ്റിക്കാണുന്നതിനിടയിൽ, കൊട്ടാരത്തിൻ്റെ കീഴിലുള്ള M/s ഇന്ത്യൻ ഹാൻഡിക്രാഫ്റ്റ്സ് നടത്തുന്ന രാജസ്ഥാൻ വസ്ത്രങ്ങളുടെയും ബാഗുകളുടെയും കരകൗശല ആഭരണങ്ങളുടെയും സെയിൽസ് സെന്റർ ഞങ്ങൾ സന്ദർശിച്ചു.

    രാജസ്ഥാൻ്റെ സമ്പന്നമായ കലയും സംസ്കാരവും പ്രതിഫലിക്കുന്ന, തിളക്കമുള്ള നിറങ്ങളും സങ്കീർണ്ണമായ ഡിസൈനുകളുമുള്ള വസ്ത്രങ്ങൾ ഞങ്ങൾക്ക് ഏറെ ആകർഷകമായി തോന്നി.

    പ്രത്യേകം തയ്യാറാക്കുന്ന നിറങ്ങളും, കൈ-അച്ച് (സീൽ) ഉപയോഗിച്ച് പ്രിൻ്റ് ചെയ്ത തുണിത്തരങ്ങളും അവിടെയുണ്ടായിരുന്നു. സൽവാറുകൾ, ലെഹരിയ, ബാന്ധനി തുടങ്ങിയ മനോഹരമായ ഡ്രസ് മെറ്റീരിയലുകൾ ഉൾപ്പെടെ കുറച്ച് സാധനങ്ങൾ വാങ്ങാനുള്ള പ്രലോഭനം ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. അവ നേരിട്ട് വീട്ടിലേക്ക് അയക്കാൻ ഏർപ്പാടാക്കി.

    കൊട്ടാരത്തിനുള്ളിൽ യഥാർത്ഥ കൊട്ടാര കലാസൃഷ്ടികളുടെ പകർപ്പുകൾ വിൽക്കുന്ന മറ്റൊരു ആർട്ട് മെറ്റീരിയൽസ് സെയിൽസ് ഡിപ്പോയും ഉണ്ടായിരുന്നെങ്കിലും, അവിടെ വില വളരെ അധികമായിരുന്നു.

    1:30-ന് സിറ്റി പാലസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, പിച്ചോള തടാകത്തിൻ്റെ കരയിലൂടെ നടന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുകയും കുറച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തടാകത്തിൻ്റെ നടുവിലുള്ള മനോഹരമായ കൊട്ടാരം ഇപ്പോൾ ഒരു സ്വകാര്യ ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്നു. എന്നാൽ ചുറ്റുമുള്ള തടാകത്തിൽ എല്ലാവർക്കും ബോട്ടിംഗ് സൗകര്യമുണ്ട്.

    ഉച്ചഭക്ഷണം ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടാത്തതിനാൽ, പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ അടുത്ത ആകർഷണ കേന്ദ്രമായ ‘വിന്റേജ് കാർ മ്യൂസിയ’ത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള ‘ഗാർഡൻ റെസ്റ്റോറൻ്റ്’ സന്ദർശിക്കാൻ ഡ്രൈവറായ വിനോദ്ജി നിർദ്ദേശിച്ചു.

    ‘ഗാർഡൻ റെസ്റ്റോറൻ്റ്’ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നു. വിശാലമായ വൃത്തിയുള്ള ഭക്ഷണ മുറികൾ. ധാരാളം വിഭവങ്ങൾ ഉൾക്കൊള്ളുന്ന മെനുവിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രയാസമായിരുന്നു. ഞങ്ങൾ ബട്ടർ നാൻ, മലായി കോഫ്ത, ഫ്രഷ് ഓറഞ്ച് ജ്യൂസ്, വെജിറ്റബിൾ സാലഡ് എന്നിവ ഓർഡർ ചെയ്തു.

    ബിൽ തുക ഉയർന്നതായിരുന്നെങ്കിലും രുചികരമായ ഭക്ഷണം ഞങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ ഇഷ്ടമനുസരിച്ച് എരിവ് കുറച്ചാണ് എല്ലാം ഉണ്ടാക്കിയത്.

    വിന്റേജ് കാർ മ്യൂസിയം

    വ്യത്യസ്തമായ ഒരു ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ വിന്റേജ് കാർ മ്യൂസിയം സന്ദർശിച്ചു. 1920 കാലഘട്ടം മുതലുള്ള ഏകദേശം 30 വിന്റേജ് കാറുകൾ, ഏതാനും കാളവണ്ടികൾ, കുതിരവണ്ടികൾ, രാജ കാലത്ത് ഇറക്കുമതി ചെയ്ത രണ്ട് സ്കൂൾ ബസുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

    റോൾസ് റോയ്‌സുകൾ, കാഡിലാക്കുകൾ, മെഴ്‌സിഡസ് തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ ശേഖരം മഹാരാജാക്കന്മാരുടെ ആഡംബര ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നൽകുന്നു. ഓരോ കാറിനെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

    അവയെല്ലാം നന്നായി പരിപാലിക്കപ്പെടുന്നു. അവിടെയുണ്ടായിരുന്ന മോഹൻലാൽ എന്ന സെക്യൂരിറ്റി ജീവനക്കാരൻ കാറുകളെപ്പറ്റി വിശദീകരിക്കുകയും ഫോട്ടോയെടുക്കാൻ സഹായിക്കുകയും ചെയ്തു.

    താൻ കേരളത്തിലെ സിനിമാ താരം മോഹൻലാലിൻ്റെ പേരാണ് പങ്കിടുന്നതെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞത് കൗതുകകരമായി. ചരിത്രത്തിലും ക്ലാസിക് ഓട്ടോമൊബൈലുകളിലും താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണിത്.

    മോട്ടി മഗ്രി (Pearls Hill- മുത്തുകളുടെ കുന്ന്)

    പകൽ സമയത്തെ 18 ഡിഗ്രി താപനില വളരെ സുഖകരമായിരുന്നു, ഇത് ഞങ്ങളുടെ കാഴ്ചാനുഭവം കൂടുതൽ ആസ്വാദ്യകരമാക്കി. വിൻ്റേജ് കാർ മ്യൂസിയം കണ്ടശേഷം ഞങ്ങൾ 4 കിലോമീറ്റർ അകലെയുള്ള “മോട്ടി മഗ്രി”യിലേക്ക് (Pearl Hill – മുത്തുകളുടെ കുന്ന്) യാത്ര തിരിച്ചു. കുന്നിലേക്ക് കയറുമ്പോൾ, ഫത്തേ സാഗർ തടാകത്തിൻ്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും അതിമനോഹരമായ കാഴ്ചകൾ ലഭിച്ചു.

    മേവാറിലെ ഐതിഹാസിക രാജാവായ മഹാറാണ പ്രതാപിന്റെ (ഭരണം: 1572-1597)

    11 അടി ഉയരമുള്ള വെള്ള മാർബിൾ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം കുതിരപ്പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള ഈ പ്രതിമ ധീരതയുടെയും ത്യാഗത്തിൻ്റെയും പ്രതീകമാണ്.

    അദ്ദേഹത്തിൻ്റെ കുതിരയെക്കുറിച്ചും അർപ്പണത്തിൻ്റെയും സേവനത്തിൻ്റെയും കഥകളുണ്ട്. മുറിവേറ്റ കുതിരയുടെ ശില്പവും ഇവിടെയുണ്ട്.

    ഞങ്ങൾ ചുറ്റുമുള്ള പ്രശാന്തമായ പൂന്തോട്ടത്തിൽ അൽപസമയം ചെലവഴിച്ചു, റാണാപ്രതാപിന് ആദരവ് അർപ്പിച്ചു. ഒരു ഓർമ്മക്കായി പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ ഒരു ഫോട്ടോയും എടുത്തു.

    ഫത്തേ സാഗർ തടാകം

    കുന്നിന് താഴെയുള്ള ഫത്തേ സാഗർ തടാകം അതിൻ്റെ ശാന്തമായ സൗന്ദര്യത്താൽ ഞങ്ങളെ മാടിവിളിക്കുകയായിരുന്നു. വൈകുന്നേരം 4:30-ന് ഞങ്ങൾ കാറിൽ തടാകക്കരയിൽ എത്തി. അസാധാരണമായ ചരിത്രപരമായ പ്രാധാന്യമുള്ള ഈ തടാകം, ആദ്യം മഹാരാജാ ജയ് സിംഗിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണെങ്കിലും, പിന്നീട് മഹാരാജാ ഫത്തേ സിംഗ് പുനർനിർമ്മിക്കുകയും അദ്ദേഹത്തിൻ്റെ പേര് നൽകുകയും ചെയ്തു.

    ഫത്തേ സാഗർ തടാകത്തിൽ മൂന്ന് ദ്വീപുകളുണ്ട്. ഇവയിൽ ഏറ്റവും വലുതായ നെഹ്റു പാർക്ക് ഒരു പ്രധാന ആകർഷണമാണ്. മറ്റ് ദ്വീപുകളിൽ വാട്ടർ-ജെറ്റ് ഫൗണ്ടനോടു കൂടിയ പൊതു ഉദ്യാനവും, ഉദയ്പൂർ സോളാർ ഒബ്സർവേറ്ററിയും ഉണ്ട്. തടാകത്തിലെ നീല ജലവും പച്ച മലകളും കാരണം ഉദയ്പൂരിനെ “രണ്ടാമത്തെ കാശ്മീർ” എന്ന് പറയാറുണ്ട്.
    ബോട്ടിംഗിന് നല്ല തിരക്കുണ്ടായിരുന്നു. തീരത്ത് കടകളും റെസ്റ്റോറൻ്റുകളും കുതിരസവാരി, ഒട്ടകസവാരി എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. ഞങ്ങൾ ഒരു മോട്ടോർ ബോട്ട് സവാരി നടത്താൻ തീരുമാനിച്ചു.

    30 മിനിറ്റുള്ള യാത്ര, ചുറ്റുമുള്ള തടാകക്കരയുടെയും അടുത്തുള്ള കൊട്ടാരത്തിൻ്റെയും ആകർഷകമായ കാഴ്ചകൾ സമ്മാനിച്ചു. തണുത്ത കാറ്റ് ആസ്വദിച്ച് അല്പം വിശ്രമിച്ച ഞങ്ങൾ, ഒരു കുതിരപ്പുറത്ത് കയറി ഫോട്ടോ എടുക്കുകയും ചെയ്തു.

    സഹേലിയോൺ കി ബാരി (തോഴികളുടെ ഉദ്യാനം)

    തടാകത്തിന് ശേഷം, ഞങ്ങളുടെ അടുത്ത ലക്ഷ്യം 4 കിലോമീറ്റർ അകലെയുള്ള “തോഴികളുടെ ഉദ്യാനം” എന്നറിയപ്പെടുന്ന സഹേലിയോൺ കി ബാരി ആയിരുന്നു. 18-ാം നൂറ്റാണ്ടിൽ മഹാറാണ സംഗ്രാം സിംഗ് II തൻ്റെ രാജ്ഞിക്കും അവരുടെ 48 തോഴികൾക്കുമായി പണികഴിപ്പിച്ച ഈ മനോഹരമായ പൂന്തോട്ടവും അവിടുത്തെ ചെറിയ ഉദ്യാന കെട്ടിടങ്ങളും രാജസ്ഥാനി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. മാർബിൾ കല്ലുകളിലെ സങ്കീർണ്ണമായ കൊത്തുപണികൾ, ജലധാരകൾ, ഒരു താമരക്കുളം, സമൃദ്ധമായ പച്ചപ്പ് എന്നിവ ആകർഷകമാണ്.

    ഇവിടുത്തെ വ്യത്യസ്തമായ ജലധാരകൾ ഞങ്ങളെ ഏറെ ആകർഷിച്ചു. ഫോട്ടോഗ്രാഫിക്കായി ധാരാളം അവസരങ്ങളൊരുക്കുന്ന വിശാലമായ പൂന്തോട്ടമാണിത്. ഏകദേശം 5:40-ന് ഞങ്ങൾ പൂന്തോട്ടത്തിന് പുറത്തെത്തി. ചായ കുടിക്കാൻ പുറത്തുള്ള ഒരു വൃത്തിയുള്ള ചെറിയ കടയിൽ കയറി. പാൽ നന്നായി തിളപ്പിച്ചെടുത്തതിനാൽ ചായയ്ക്ക് നല്ല രുചിയുണ്ടായിരുന്നു.അത് ഏറെ നേരം നാവിൽ തങ്ങി നിൽക്കും പോലെ തോന്നി.

    ജഗദീഷ് ക്ഷേത്രം

    സമയം 6:15 ആയപ്പോൾ, സൂര്യൻ അസ്തമിക്കാൻ തുടങ്ങിയതോടെ, ഞങ്ങളുടെ ആദ്യദിന യാത്രാപരിപാടിയിലെ അവസാന സ്ഥലമായ ജഗദീഷ് ക്ഷേത്രത്തിലേക്ക് (6 കിലോമീറ്റർ അകലെ) ഞങ്ങൾ യാത്ര തിരിച്ചു.

    1651-ൽ നിർമ്മിക്കപ്പെട്ടതും വിഷ്ണു ഭഗവാനായി സമർപ്പിക്കപ്പെട്ടതുമായ ജഗദീഷ് ക്ഷേത്രം പഴയ ഉദയ്പൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഇന്തോ-ആര്യൻ വാസ്തുവിദ്യയുടെ അതിമനോഹരമായ ഒരു ഉദാഹരണമാണ്.

    ക്ഷേത്രത്തിന് അടുത്തേക്ക് കാറുകൾക്ക് അനുവാദമില്ലാത്തതിനാൽ, ഇടുങ്ങിയ റോഡായതിനാൽ വിനോദ്ജിക്ക് 2 കിലോമീറ്റർ അകലെ കാർ നിർത്തേണ്ടി വന്നു. ഉദയ്പൂരിൽ “ടുക്-ടുക്” എന്നറിയപ്പെടുന്ന പഴയ മോഡൽ ഓട്ടോറിക്ഷകൾ അവിടെയുണ്ടായിരുന്നു.

    വലിയ തുകയാണ് ഓട്ടോ കൂലിയായി ആവശ്യപ്പെട്ടതെങ്കിലും, വിലപേശലിന് ശേഷം ₹250-ന് ഓട്ടോറിക്ഷയിൽ പോയി തിരിച്ചു കൊണ്ടുവരാൻ അദ്ദേഹം ഏർപ്പാട് ചെയ്തു.

    വെളുത്ത മാർബിൾ കല്ലുകളാൽ നിർമ്മിച്ച ക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ അതിൻ്റെ പ്രൗഢിയിൽ ഞങ്ങൾ അമ്പരന്നു. മുകളിലെത്താൻ ഏകദേശം 40 കുത്തനെയുള്ള പടികൾ കയറേണ്ടതുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ ഭക്തർ ഭജനയിൽ പങ്കെടുക്കുന്നത് കണ്ടു. രാജസ്ഥാൻ ജനങ്ങളുടെ വസ്ത്രങ്ങൾ, എവിടെ ചെന്നാലും നിറങ്ങളുടെ ആഘോഷം പോലെ തോന്നി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അതിമനോഹരമായിരുന്നു.

    സമയം രാത്രി ഏഴായപ്പോൾ, ലൈറ്റുകൾ തെളിഞ്ഞതോടെ ക്ഷേത്ര വളപ്പിൽ നിന്ന് ഉദയ്പൂർ പഴയ നഗരത്തിൻ്റെ അതിശയകരമായ കാഴ്ച ഞങ്ങൾ കണ്ടു. ക്ഷേത്ര ജംഗ്ഷൻ ഇടുങ്ങിയ റോഡുകളുള്ള തിരക്കേറിയ ഒരു മൂന്ന് റോഡ് കവലയായിരുന്നു. ആളുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അവിടെ തിങ്ങിനിറഞ്ഞിരുന്നു.

    ഞങ്ങളുടെ ഓട്ടോറിക്ഷ ഏതാണ്ട് 100 മീറ്റർ അകലെ കാത്തുനിന്നിരുന്നു. ഓട്ടോ ഡ്രൈവർ ഞങ്ങളെ ടാക്സിക്ക് അടുത്തേക്ക് വിട്ടു. വിനോദ്ജി ഞങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പഴയ നഗരത്തിൽ കുറച്ച് ഷോപ്പിംഗ് നടത്താൻ മിനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അന്തരീക്ഷ താപനില കുറയുന്നതിനാൽ ഞങ്ങൾ ഹോട്ടൽ ഓപുലെൻസിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.

    8:30-ന് ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു. അടുത്ത ദിവസം രാവിലെ 9:00-ന് യാത്ര തുടങ്ങുമെന്ന് വിനോദ് ജിക്ക് ഉറപ്പ് നൽകി ഞങ്ങൾ യാത്ര പറഞ്ഞു.

    ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ, ഞങ്ങൾക്കായി അത്താഴം തയ്യാറായിരുന്നു. വൈവിധ്യമാർന്ന വിഭവങ്ങളുള്ള രുചികരമായ ബുഫേ തന്നെ. ഉദയ്പൂർ കാഴ്ചകൾ കണ്ട, തിരക്ക് നിറഞ്ഞ ഒരു ദിവസമായിരുന്നു അന്ന്.

    സംതൃപ്തിയോടെയും സന്തോഷത്തോടെയും ഭക്ഷണം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് മടങ്ങി. പുതിയ പ്രഭാതത്തിൽ 9 മണിക്ക് തയ്യാറായി നിൽക്കാമെന്ന് വിനോദ്ജിയോട് പറഞ്ഞിട്ടുണ്ടല്ലോ.

    മൂന്നാം ദിനം നവംബർ 23 -2025

    ​ഞങ്ങളുടെ ഉദയ്‌പൂർ യാത്രയുടെ മൂന്നാം ദിനം തുടങ്ങി. ഉദയപ്പൂർ നഗരത്തെപ്പറ്റിയും, അതിൻ്റെ സംസ്കാരത്തെപ്പറ്റിയും കൂടുതൽ അടുത്തറിയാനുള്ള അവസരമാണ് ഈ യാത്ര.

    അതിനുള്ള ഉത്സാഹത്തോടെയാണ് ഞങ്ങൾ ഉണർന്നത്. രാത്രികാല താപനില 9-10ഡിഗ്രി വരെ താഴുന്നതിനാൽ, കാലാവസ്ഥ അതിമനോഹരമായിരുന്നു ; എയർ കണ്ടീഷണറോ ഫാനോ ആവശ്യമില്ലായിരുന്നു. ഞങ്ങൾ അൽപം വൈകി 7 മണിക്ക് ഉണർന്നു, പെട്ടെന്ന് തന്നെ ചായ ഉണ്ടാക്കി, അന്നത്തെ ദിവസത്തിനായി തയ്യാറെടുത്തു.

    ഭക്ഷണശാലയിലെത്തിയപ്പോൾ ബുഫേക്കായി ചെറിയൊരു ക്യൂ ഉണ്ടായിരുന്നു. വിഭവങ്ങളുടെ വൈവിധ്യം ഞങ്ങളെ ആകർഷിച്ചു. റെസ്റ്റോറൻ്റ് ടീം ലീഡറായ ശ്രീ രത്തൻ സിംഗ് റാത്തോഡ് സൗഹൃദപരമായ അടുപ്പം കാണിച്ചു. അടുക്കളയിൽ നിന്ന് ചൂടോടെ വിളമ്പിയ റൊട്ടികൾക്ക് മികച്ച സ്വാദായിരുന്നു, ഞങ്ങൾ നല്ലൊരു പ്രഭാതഭക്ഷണം ആസ്വദിച്ചു.

    ​പ്രഭാതഭക്ഷണത്തിന് ശേഷം ഞങ്ങൾ വേഗം സാധനങ്ങൾ ഒരുക്കി പുറത്തേക്കിറങ്ങി. ടുറിസ്റ്റുകളെ കൂട്ടി വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കായി നിരവധി കാറുകൾ പോർച്ചിൽ നിരന്നിരുന്നു.

    ഞങ്ങളുടെ ഡ്രൈവർ വിനോദ്ജി, പതിവുപോലെ ശാന്തമായ, ഊഷ്മളമായ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്യാൻ അവിടെയുണ്ടായിരുന്നു. അന്നത്തെ യാത്ര തുടങ്ങാൻ തയ്യാറായി ഞങ്ങളും കാറിൽ കയറി.

    ​ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനങ്ങൾ ഹോട്ടൽ ഒപ്പൂലെൻസിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള മൺസൂൺ പാലസ് അഥവാ സജ്ജൻ ഗഡ് കൊട്ടാരവും അതിനോട് ചേർന്നുള്ള ബയോളജിക്കൽ പാർക്കുമായിരുന്നു.

    യാത്രയ്ക്കിടയിൽ, പഴയ പൈതൃക കെട്ടിടങ്ങളും ആധുനിക ബഹുനില കെട്ടിടങ്ങളും ചേർന്ന ഉദയ്‌പൂർ നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഞങ്ങൾ കണ്ടു.

    വഴിയിൽ കളക്ടറേറ്റ്, മെഡിക്കൽ കോളേജ്, ചില ക്ഷേത്രങ്ങൾ എന്നിവയും കടന്നുപോയി. ​നഗരം പിന്നിട്ട് പുറത്തേക്ക് ഒരു ഏകദേശം 40 മിനിറ്റ് മിനിറ്റ് യാത്രയ്ക്ക് ശേഷം രാവിലെ 9:40-ന് ഞങ്ങൾ മൺസൂൺ പാലസിൻ്റെ സ്ഥലത്തെത്തി.

    കൊട്ടാരത്തിലേക്കും ബയോളജിക്കൽ പാർക്കിലേക്കുമുള്ള പ്രധാന കവാടങ്ങളും ടിക്കറ്റ് കൗണ്ടറുകളും അടുത്തടുത്തായിരുന്നു. ഞങ്ങളുടെ വാഹനം കൊട്ടാര വളപ്പിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു, തുടർന്ന് പച്ചപ്പ് നിറഞ്ഞ വനത്തിലൂടെ ചുറ്റി വളഞ്ഞുപോയ ഏകദേശം 4-5 കിലോമീറ്റർ നീളമുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരുന്നു.

    കുത്തനെയുള്ള, വളവുകളുള്ള ഈ പാതയിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു.

    മൺസൂൺ പാലസ്

    മലമുകളിൽ എത്തിയപ്പോൾ മൺസൂൺ പാലസിൻ്റെ (ഔദ്യോഗികമായി സജ്ജൻ ഗഡ് കൊട്ടാരം എന്നറിയപ്പെടുന്നു) അതിമനോഹരമായ കാഴ്ചയാണ് ഞങ്ങൾക്ക് ലഭിച്ചത്.

    ​ഈ കൊട്ടാരം 1884-ൽ മഹാറാണ സജ്ജൻ സിംഗാണ് പണികഴിപ്പിച്ചത്. പിന്നീട് ഇത് മൺസൂൺ കൊട്ടാരമായും രാജകീയ വേട്ടയാടൽ കേന്ദ്രമായും ഉപയോഗിച്ചു.

    രാജസ്ഥാനി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി ഇന്ന് ഈ കെട്ടിടം നഗരത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്നു.

    ​അകത്ത് പ്രവേശിച്ചപ്പോൾ കൊട്ടാരത്തിൻ്റെ പ്രൗഢി ഞങ്ങളെ ആകർഷിച്ചു. ഉൾഭാഗം വലുതല്ലായിരുന്നെങ്കിലും, പരമ്പരാഗത രാജസ്ഥാനി, യൂറോപ്യൻ വാസ്തുവിദ്യാ ശൈലികളുടെ മനോഹരമായ സംയോജനമായിരുന്നു ഇവിടെ. ഭിത്തികളിൽ ചിത്രങ്ങളും മഹാരാജാസ സജ്ജൻസിങ് ഉൾപ്പെടെയുള്ള ചില രാജകുടുംബാംഗങ്ങളുടെ ഛായാചിത്രങ്ങളും അലങ്കരിച്ചിരുന്നു.

    മനസ്സിലേക്ക് ഒരു ഗാനം

    ​പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച ഒരു പ്രാദേശിക കലാകാരൻ, രാവണഹത്ത എന്ന തന്ത്രിവാദ്യം വായിച്ചുകൊണ്ട് “കേസരിയ ബാലം ആവോ നി പധാരോ മ്ഹാരേ ദേശ്…” എന്ന പ്രസിദ്ധമായ രാജസ്ഥാനി ഗാനം ആലപിച്ചത് ഏറെ ഹൃദയമായി തോന്നി അത് ഞങ്ങളുടെ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായി.

    ആ അജ്ഞാത കലാകാരനോടൊപ്പം വീഡിയോ എടുത്തത് ഈ യാത്രയുടെ ഒരു സുവനീർ ആയി മാറി.

    കാഴ്ചകൾ

    കൊട്ടാരത്തിൻ്റെ മുകളിൽ നിന്ന് നഗരത്തിലെ തടാകങ്ങളുടെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും വളരെ മനോഹരമായ
    കാഴ്ച ലഭിക്കുന്നു. ചുറ്റുമുള്ള ലാൻഡ് സ്‌കെ പ്പുകളും, പൂന്തോട്ടവും, ആമ്പൽക്കുളവും എല്ലാം നമ്മെ പിടിച്ചു നിർത്തും.

    15-16 ഡിഗ്രി മാത്രം ചൂടുള്ള സുഖകരമായ കാലാവസ്ഥയിൽ, ചെറിയ തണുപ്പുള്ള ഇളം കാറ്റേറ്റ് ചുറ്റുപാടുമുള്ള വശ്യമായ പ്രകൃതി ഭംഗി നോക്കി, എത്ര നേരം വേണമെങ്കിലും നമുക്ക് നിക്കാം. പക്ഷെ ഞങ്ങൾക്ക് മറ്റു സ്ഥാലങ്ങളിലേക്ക് യാത്ര തുടരേണ്ടതുണ്ട്.

    കോമ്പൗണ്ടിലുള്ള ലഘുഭക്ഷണശാലയിൽ നിന്ന് ഞങ്ങൾ ജ്യൂസ് കുടിച്ചു. കാഴ്ചകൾ ആസ്വദിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്ത ശേഷം, ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ ബയോളജിക്കൽ പാർക്കിലേക്ക് പോയി.

    ബയോളജിക്കൽ പാർക്ക്

    ​സജ്ജൻ ഗഡ് ബയോളജിക്കൽ പാർക്ക് 36 ഹെക്ടർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ മൃഗങ്ങളെ കാണാൻ സഫാരി സൗകര്യമില്ലാത്തതിനാൽ, പ്രവേശന കവാടത്തിൽ നിന്ന് നടക്കേണ്ടതുണ്ട്. ഏകദേശം ഒന്നര മണിക്കൂർ നടന്നിട്ടും പാർക്കിൻ്റെ ഒരു ഭാഗം മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.

    സുരക്ഷിതമായ വേലിക്കെട്ടുകൾക്കുള്ളിൽ കലമാൻ, എമു, കടുവ, സിംഹം, കാസ്റ്റുപോത്തു് തുടങ്ങി നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണാൻ സാധിച്ചു. ​നടത്തം മതിയാക്കി ഞങ്ങൾ നഗരത്തിലേക്ക് മടങ്ങി.

    1559 AD റെസ്റ്റോറന്റിലെ ഉച്ചഭക്ഷണം

    ഉച്ചഭക്ഷണത്തിനായി വിനോദ്ജി തിരഞ്ഞെടുത്തത് “1559 AD റെസ്റ്റോറൻ്റ് ബിസ്ട്രോ ലോഞ്ച്” ആയിരുന്നു. ഉദയ്‌പൂർ നഗരം സ്ഥാപിച്ച ചരിത്രപരമായ വർഷത്തോടുള്ള ആദരവാണ് ഈ ഫൈൻ ഡൈനിംഗ് കേന്ദ്രത്തിൻ്റെ പേര്. നൂറിലധികം വർഷം പഴക്കമുള്ള, കൊളോണിയൽ ശൈലിയിലുള്ള ഒരു മനോഹരമായ ബംഗ്ലാവിലാണ് ഈ റെസ്റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്.

    ഇവിടുത്തെ ചരിത്രപരമായ വാസ്തുവിദ്യയും അന്തരീക്ഷവും വിഭവങ്ങളും അതിമനോഹരമാണ്. ഞങ്ങൾ ഉച്ചഭക്ഷണത്തിനായി മേവാരി എഗ്ഗ് കറിയും, ബട്ടർ നാനും, സ്വീറ്റ് റായിത്തയും തിരഞ്ഞെടുത്തു, അവയെല്ലാം മികച്ചതായിരുന്നു.

    പ്രതാപ് ഗൗരവ് കേന്ദ്രം: ദേശീയ തീർത്ഥാടനം

    ​ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ പ്രതാപ് ഗൗരവ് കേന്ദ്രം സന്ദർശിച്ചു. ദേശീയ തീർത്ഥാടനം എന്നും ഇത് അറിയപ്പെടുന്നു. മേവാറിൻ്റെ പെരുമയും മഹാറാണാ പ്രതാപിൻ്റെ വീരഗാഥകളും ജനങ്ങളിലേക്ക് എത്തിക്കാനായുള്ളതാണ് ഈ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ.

    ധീരത, ത്യാഗം, വീര്യം എന്നിവ ചിത്രീകരിക്കുന്ന പ്രതിമകളും പ്രദർശനങ്ങളും ഇവിടെയുണ്ട്. മഹാറാണാ പ്രതാപിനെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും, വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ സംസ്കാരത്തെയും ദേശീയ രാഷ്ട്രീയ-ആത്മീയ നേതൃത്വത്തെയും കുറിച്ചുള്ള വിവിധ രീതിയിലുള്ള ദൃശ്യവതരണങ്ങളും (വീഡിയോ, ലൈറ്റ് & സൗണ്ട് ഷോ, ഷോർട്ട് ഫിലിം, പ്രതിമകൾ, ഡിസ്പ്ലേ എന്നിങ്ങനെയുള്ളവ) വളരെ വിജ്ഞാനപ്രദമായിരുന്നു.

    ഇതെല്ലാം ദേശീയ ബോധം ഉണ്ടാക്കുന്നവയുമാണ്.
    ​സന്ന്യാസ ഭാവത്തിലുള്ള 57 അടി ഉയരമുള്ള മഹാറാണാ പ്രതാപിൻ്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കൂടാതെ ഭാരത് മാതാ മന്ദിർ, ഭാരത് ദർശൻ ദീർഘ, ചിത്രകലാ ഗാലറികൾ എന്നിവയും രാണപ്രതാപന്റെ കുതിര ചേതക്കിൻ്റെയും, കൃഷ്ണഭക്ത മീരാബായിയുടെയും പ്രതിമകളും എന്നിവയും ഇവിടെയുണ്ട്.

    സാംസ്കാരിക സന്ധ്യ

    ​ചരിത്രപരമായ സന്ദർശനത്തിന് ശേഷം, ഞങ്ങൾ സാംസ്കാരിക പരിപാടികൾക്കായി ലോക് കല കേന്ദ്രത്തിലേക്ക് പോയി. രാജസ്ഥാനി കലയുടെ നേർക്കാഴ്ചയായ കുംഭ കലാ കൃതി ഇവിടെ നടക്കാറുണ്ട്. വനിതാ കലാകാരികൾ അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങളും, പുരുഷ കലാകാരൻ അവതരിപ്പിച്ച പാവക്കൂത്തും ഞങ്ങൾ ആസ്വദിച്ചു. ഈ പ്രകടനങ്ങൾ രാജസ്ഥാനി കലയുടെയും സംസ്കാരത്തിൻ്റെയും മനോഹരമായ ചിത്രം നൽകി. ​രാത്രി 7 മണിയോടെ ഷോ അവസാനിച്ചു, ഞങ്ങൾ ഹോട്ടൽ ഒപ്പൂലെൻസ് ഇന്നിലേക്ക് മടങ്ങി.

    ​യാത്രമൊഴി

    ​ഉദയ്‌പൂരിലെ ഞങ്ങളുടെ അവസാന രാത്രിയായിരുന്നു ഇത്. അടുത്ത ദിവസം രാവിലെ 9 മണിക്ക് മൗണ്ട് അബുവിലേക്ക് പോകാനുള്ളതിനാൽ, സാധനങ്ങൾ പാക്ക് ചെയ്യാനായി ഞങ്ങൾ നേരത്തെ അത്താഴം കഴിച്ചു.
    ​അത്താഴത്തിന് ശേഷം, റെസ്റ്റോറൻ്റ് ടീം ലീഡറായ ശ്രീ. രത്തൻ സിംഗു മായി കൂടുതൽ പരിചയപ്പെട്ടു.

    റാത്തോഡ് ഞങ്ങളെ ഹോട്ടലിൻ്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സിറ്റി പാലസിൻ്റെയും മൺസൂൺ പാലസിൻ്റെയും ദൂരെനിന്നുള്ള ‘രാത്രി കാഴ്ച’ കാണാൻ സാധിച്ചു.

    അതൊരു മനോഹരമായ യാത്രാനുഭവമായിരുന്നു. ശ്രീ റാത്തോഡിന് നന്ദി പറഞ്ഞ് യാത്ര പറഞ്ഞ്, ഞങ്ങൾ ഉറങ്ങാൻ പോയി. മനസ്സിൽ രണ്ടുദിവസം കണ്ട ഉദയപ്പൂർ കാഴ്ചകൾ നിറഞ്ഞു കൊണ്ടിരുന്നു.

    മുന്നിൽ യത്രവഴികൾ നീണ്ടു കിടക്കുന്നു… അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം മൗണ്ട് അബുവിലേക്കുള്ള യാത്ര തുടങ്ങാൻ തയ്യാറെടുത്താണ് ഞങ്ങൾ ഉറങ്ങിയത്.

    ഉദയ്പൂരിൽ നിന്ന് മൗണ്ട് അബുവിന്റെ ഉയരങ്ങളിലേക്ക്…..​

    അരവല്ലി മല നിരകൾ

    ​ഹോട്ടൽ ഓപ്പലെൻസ് ഇന്നിൽ നിന്നുള്ള സുഖപ്രദമായ പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 9:00 മണിയോടെ ഞങ്ങൾ ഉദയ്പൂരിൽ നിന്ന് യാത്ര തിരിച്ചു. ശാന്തസുന്ദരമായ മൗണ്ട് അബു ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.

    ഡ്രൈവർ വിനോദ്ജി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. അദ്ദേഹം വളരെ സുരക്ഷിതമായി, 80-90 കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ ഹ്യുണ്ടായ് വെർണ കാറോടിച്ചു.

    ​160 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് ഏകദേശം 4 മണിക്കൂർ എടുക്കും. പുരാതനമായ അരവല്ലി മലനിരകളുടെ വശങ്ങളിലൂടേയും, ചിലപ്പോൾ മലനിരകൾ മുറിച്ചുമാണ് ഹൈവേ കടന്നുപോകുന്നത്. ആ കാഴ്ചകൾ ഒട്ടും വിരസമാകില്ല, എന്നറിയാമായിരുന്നു.

    പുലർകാലമഞ്ഞ് മൂടിയ മലനിരകളുടെ ദൃശ്യം ഉള്ളിൽ കാവ്യ ചിന്തകൾ ഉണർത്തുന്നതായിരുന്നു.

    ഇടക്ക് ഭിൽ, ഗരാസിയ ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന മേഖല കടന്നു പോകണം. രാത്രികാലങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഗോത്രവർഗ്ഗക്കരുടെആക്രമണങ്ങളും വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള മോഷണങ്ങളും ഉണ്ടാകാറുള്ളതിനാൽ ഈ ഭാഗത്തു് പകൽ സമയത്തുള്ള യാത്രയാണ്‌ ഉത്തമമെന്ന് വിനോദ്ജി പറഞ്ഞു..

    ഞങ്ങളുടെ യാത്ര പൂർണ്ണമായും പകൽ സമയത്ത് തന്നെ ആയതിനാൽ പേടിക്കേണ്ടതില്ല, പൂർണ്ണ സുരക്ഷിതരാണെന്ന് ഞങ്ങൾക്ക് തോന്നി.

    ​11:30-ഓടെ ഞങ്ങൾ ഭീമനയിലെ ഹോട്ടൽ പ്രിയങ്കയിൽ ഒരു ഇടവേള എടുത്തു.

    വിനോദ്ജിയെ പരിചയമുള്ള ഹോട്ടൽ മാനേജർ ഈശ്വർജി പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.ഞങ്ങൾ ചായ മാത്രം കുടിച്ചു. ദീർഘനേരം തിളപ്പിച്ച പാലിൽ തയ്യാറാക്കിയ ചായ വളരെ മികച്ചതായിരുന്നു. വിനോദ്ജി അവിടെ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു.

    റെസ്റ്ററന്റിന് സമീപത്തു് നീണ്ടുകിടക്കുന്ന കൃഷിഭൂമി. അവിടെയുള്ളത് ജീരകക്രി ഷിയെന്നു വിനോദ്ജി പറഞ്ഞു. ‘മൗണ്ട് റോഡ്’ റെയിൽവേ സ്റ്റേഷന് കുറച്ചകളലെ യെത്തിയപ്പോൾ ഞങ്ങൾ ഹൈവേയിൽ നിന്ന് മാറി മൌണ്ട് അബു റോഡിലേക്ക് കേറി.

    മൗണ്ട് അബുവിലേക്കു 30 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡാണുള്ളത്. തണുപ്പ് അൽപാൽപ്പം കൂടിക്കൂടി വരികയായിരുന്നു. ആ യാത്ര ആവേശകരമായിരുന്നു. വളഞ്ഞുതിരിഞ്ഞു പോകുന്ന വനപാതയിൽ ഡ്രൈവ് ചെയ്യാൻ എനിക്ക് താല്പര്യം തോന്നിയെ ങ്കിലും,ആ ഉദ്യമം മിനി നിരുത്സാഹപ്പെടുത്തി.

    ഒട്ടകത്തിന്റെയും തവളയുടെയും രൂപത്തിലുള്ള പാറക്കെട്ടുകൾ വഴിയിൽ കാണാമായിരുന്നു. വഴിയരികിൽ നിരനിരയായി ഇരുന്ന കുരങ്ങന്മാർ ഞങ്ങളെ മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതുപോലെ തോന്നി.

    ഞങ്ങൾ മൌണ്ട് അബുവിൽ എത്തി.രാജസ്ഥാനിലെ ഏക മലയോര വിനോദസഞ്ചാര കേന്ദ്രമാണ് മൗണ്ട് അബു.

    ആരവല്ലി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കടുത്ത ചൂടുള്ള സമതലങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനാൽ “മരുഭൂമിയിലെ മരുപ്പച്ച” എന്ന് അറിയപ്പെടുന്നു. തണുത്ത കാലാവസ്ഥ, പച്ചപ്പാർന്ന വനങ്ങൾ, തടാകങ്ങൾ, എന്നിവയാൽ സമ്പന്നമാണ് ഇവിടം.

    അതിമനോഹരമായ കൊത്തുപണികളാൽ വിസ്മയിപ്പിക്കുന്ന ദിൽവാര ക്ഷേത്രങ്ങൾ, ബോട്ടിംഗിന് സൗകര്യമുള്ള ശാന്തമായ നക്കി തടാകം, ഏറ്റവും ഉയർന്ന കൊടുമുടിയായ ഗുരു ശിഖർ, സൺസെറ്റ് പോയിന്റ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

    ഞങ്ങൾക്ക് പരിമിതമായ സമയമേ മൌണ്ട് അബുവിൽ കിട്ടുകയുള്ളൂ. നാളെ ഉച്ചക്ക് മുൻപ് മടങ്ങേണ്ടതുണ്ട്. അതിനാൽ തിരഞ്ഞെടുത്ത കുറച്ച് സ്ഥലങ്ങൾ മാത്രമേ സന്ദർശിക്കാൻ കഴിയൂ.

    ദിൽവാരക്ഷേത്രം

    ​സമയം വളരെ കുറവായതിനാൽ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുന്നതിന് മുൻപ് തന്നെ ദിൽവാര ജൈന ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

    ഉച്ചക്ക് 12:15-ഓടെ ഞങ്ങൾ അവിടെ എത്തി. 11-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഈ അഞ്ച് മാർബിൾ ക്ഷേത്രങ്ങൾ ജൈന കലയുടെ വിസ്മയങ്ങളാണ്.

    അകത്തേക്ക് കടന്നപ്പോൾ പാദങ്ങളിൽ മാർബിൾ തറയിലെ തണുപ്പ്. ശാന്തമായ ക്ഷേത്രാന്തരീക്ഷം മനസ്സിൽ ശാന്തത നൽകി. തൂണുകളിലും മേൽക്കൂരയിലുമുള്ള കൊത്തുപണികൾ അതിമനോഹരമായിരുന്നു.

    വിമൽ വാസാഹി, ലൂണ വാസാഹി തുടങ്ങിയ ക്ഷേത്രങ്ങൾ നൽകുന്ന ആത്മീയ അനുഭവം സമാനതകളില്ലാത്തതാണ്.

    ​ക്ഷേത്ര ദർശനത്തിന് ശേഷം ഞങ്ങൾ അടുത്തുള്ള ചെറിയ റെസ്റ്റോറന്റിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു.

    ചാച്ച് പിയോ

    വഴിയരികിൽ ബട്ടർ മിൽക്ക് വിൽക്കുന്ന ഒരു സ്ത്രീയോടൊപ്പം രസകരമായ കുറച്ചു നിമിഷങ്ങൾ ഞങ്ങൾ ചിലവഴിച്ചു. ഞങ്ങൾ രണ്ടുപേരും, വലിയ കുടത്തിൽ മത്ത് ഉപയോഗിച്ച് തൈര് കടയുന്നതിൽ അവരോടൊപ്പം പങ്കുചേർന്നു.

    “ചാച്ച് പിയോ… ചാച്ച് പിയോ!” എന്ന് അവരെപ്പോലെ
    ഞങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞു….
    പക്ഷെ ആരും ബട്ടർ മിൽക്ക് വാങ്ങാനെത്തിയില്ല!!

    പീസ് പാർക്ക്
    ​ഉച്ചകഴിഞ്ഞ് ഞങ്ങൾ ബ്രഹ്മാകുമാരി പീസ് പാർക്ക് സന്ദർശിച്ചു. നിശബ്ദതയും പച്ചപ്പും നിറഞ്ഞ ഒരു ആത്മീയ കേന്ദ്രമാണിത്. ശുഭ വസ്ത്രധാരികളായ കുറെ ഏറെ ബ്രഹ്മാകുമാരി വനിതകളും,
    ഞങ്ങളെപ്പോലെയുള്ള കുറെ സന്ദർശകരും അവിടെ ഉണ്ടായിരുന്നു. ശാന്തമായ വൃത്തിയും വെടി പ്പുമുള്ള അന്തരീക്ഷം ആകർഷകമായിരുന്നു. അവിടുത്തെ റോക്ക് ഗാർഡനും ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ ലഘുരൂപങ്ങളും ഞങ്ങൾ കണ്ടു.

    വൈകുന്നേരം ​4:30-ന് ഞങ്ങൾ ‘മനേക് മനോർ’ ഹോട്ടലിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കൊളോണിയൽ ശൈലിയിലുള്ള മനോഹരമായ ഒരു ഹോട്ടലാണിത്. പഴയകാല ഫർണിച്ചറുകളും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന ഒരു മുറിയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.

    കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ നിന്നാൽ താഴെ ആരാവള്ളി മലനിരകൾ. മുന്നിലെ ഗാർഡനിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളും ഡൈനിംഗ് ടേബിളുകളും.

    സൺ‌ സെറ്റ് വ്യൂ

    ​വൈകുന്നേരം ഞങ്ങൾ 3 km അകലെയുള്ള ‘സൺസെറ്റ് പോയിന്റിലേക്ക്’ പോയി. മലമുകളിലേക്ക് പോകാൻ മനുഷ്യർ വലിക്കുന്ന ട്രോളികൾ ലഭ്യമാണെങ്കിലും, യുവാക്കൾ നമ്മുടെ ഭാരം വലിക്കുന്നത് അസ്വത ഉണ്ടാക്കുമെന്നതിനാൽ ഞങ്ങൾ കുതിരപ്പുറത്ത് പോകാൻ തീരുമാനിച്ചു.

    ഇരുന്നൂറ്‌ രൂപ നൽകി രണ്ടുപേരും കൂടി ഒരു കുതിരപ്പുറത്തു
    കേറി. കുതിരപ്പുറത്തെ സീറ്റ് അത്രകണ്ടു സുഖകരമായിരുന്നില്ല. എങ്കിലും ആ യാത്ര ഞങ്ങൾ ആസ്വദിച്ചു.

    മേഘങ്ങൾ കാരണം സൂര്യാസ്തമയം അതിന്റെ പൂർണ്ണതയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, കുന്നിൻ മുകളിലേക്കുള്ള കുതിര സവാരിയും, കുന്നിൻ മുകളിലെ അന്തരീക്ഷവും ആൾക്കൂട്ടവും എല്ലാം ചേർന്ന്‌ മറക്കാനാവാത്തഒരനുഭവമായി.

    നക്കി തടാകം

    സമയം രാത്രി ഏഴു മണി കഴിഞ്ഞു. ഞങ്ങൾ നക്കിതടാക സ്ഥലത്തു് എത്തി. ദേവന്മാർ നഖം കൊണ്ട് കുഴിച്ചെടുത്തതാണ് ഈ തടാകം എന്നാണ് ഐതിഹ്യം. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഇവിടെ നിമജ്ജനം ചെയ്തിട്ടുണ്ട്.

    നിലാവ് നിറഞ്ഞ രാത്രി. ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്ന തടാകം.
    തീരത്തെ കെട്ടിടങ്ങളിൽ നിന്നും, തടാകക്കരയിൽ നിന്നും ഉള്ള ലൈറ്റുകളും കൂടി തടാകത്തിൽ പ്രതിഫലിച്ചപ്പോൾ, ആകാശത്തും, തടാകത്തിലും വർണ്ണ പ്രഭ നിറഞ്ഞു.

    രാത്രിയായിട്ടും തടാകത്തിൽ ബോട്ട് യാത്രക്ക് നല്ല തിരക്കുണ്ടായിരുന്നു. പെടൽ ബോട്ടുകളും തുഴയുന്ന ബോട്ടുകളും നിറഞ്ഞ തടാകം.

    ബോട്ടു യാത്രക്ക് ശേഷം, ഞങ്ങൾ തീരത്തുകൂടി അൽപ്പം ചുറ്റി നടന്നു. ചുറ്റുപാടും കുറെയേറെ ഹോട്ടലുകളും, കടകളും. എങ്ങും നിറയെ ആളുകളുടെ തിരക്ക്‌. രാത്രി 9 മണി ആയി. തണുപ്പ് വീണു തുടങ്ങിയിരുന്നു.

    ​തിരികെ ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ ‘ഗേറ്റ്‌വേ ടു പാരഡൈസ്’ എന്ന മ്യൂസിയം കൂടി സന്ദർശിച്ചു. ബ്രഹ്മാകുമാരി പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തിന്റെ ഭാഗമാണിത്.

    ശിവഭഗവാനിൽ നിന്നുള്ള ദിവ്യജ്ഞാനം വിവരിക്കുന്നയുൾപ്പെടെ ഒട്ടേറെ പ്രദർശനങ്ങളു ണ്ടിവിടെ. രാത്രി ആയതിനാൽ അവിടെയുള്ള പൂന്തോട്ടവും ലാൻഡ് സ്‌കേപ്പുകളും നന്നായി കാണാൻ കഴിഞ്ഞില്ല. ആത്മീയ വിജ്ഞാനം പകരുന്ന പുസ്തകങ്ങൾ വില്പനക്കുണ്ട്.

    ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഡിന്നർ കഴിച്ചു.ഞങ്ങളുടെ ആവശ്യപ്രകാരം എരിവ് കുറച്ച് പ്രേത്യേകം തയ്യാറാക്കിയ ബട്ടർനാൻ,ജീര റൈസ്, പനീർക്കറി, ഓംലെറ്റ് രസഗുള എല്ലാം ചേർന്നുള്ള ഭക്ഷണം ഗാർഡനിലെ മങ്ങിയ വെളിച്ചത്തിൽ, കഴിച്ചപ്പോൾ പ്രേത്യേക സ്വാദ് തോന്നി.

    അധർ ദേവി ക്ഷേത്രം (ആർബു ദാ ദേവി ക്ഷേത്രം)​

    പുതിയ ദിനം രാവിലെ 6:മണിക്ക് -ന് തന്നെ ഞങ്ങൾ ഉണർന്നു. ചെറിയതണുപ്പ് ഉണ്ട്. ചായയുണ്ടാക്കി കുടിച്ചു. പെട്ടെന്ന് കുളിച്ചു റെഡിയായി ഹോട്ടൽ ജീവനക്കാർ പറഞ്ഞ പ്രകാരം പ്രഭാതഭക്ഷണത്തിന് മുൻപ് തന്നെ അധർദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

    ഇത്‌ ഞങ്ങളുടെ ഹോട്ടലിൽ നിന്നും വരെ അടുത്ത്‌ നടന്നു പോകാവുന്ന ദൂരത്തു തന്നെ ആണ്. ഏതാണ്ട് 360 കോൺക്രീറ്റ് പടികൾ കയറി വേണംമുകളിൽ എത്താൻ. യാത്രാ വഴിയിൽ കീരികളെയും പക്ഷികളെയും കുരങ്ങന്മാരെയുമെല്ലാം ധാരാളമായി കാണാമായിരുന്നു.കരടികളുടെ സാന്നിദ്ധ്യത്തെ ക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ വഴിയിൽ കണ്ടു.

    മലമുകളിലേക്ക് കയറുമ്പോൾ, നമുക്ക് ആരവല്ലി
    മലനിരകളുടെയും താഴെയുള്ള ‘അബു ടൗണി’ന്റെയും മനോഹരമായ കാഴ്ച ലഭിക്കുന്നു. ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ് ഈ അത്ഭുത ക്ഷേത്രം.

    ഒരു ചെറിയ ഗുഹയിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ശ്രീകോവിലുള്ള ഭാഗത്തേക്ക്‌ കടക്കേണ്ടത്. വെളിച്ചമുണ്ടെങ്കിലും, ഞങ്ങൾ അല്പം പരിഭ്രമിച്ചാണ് ഉള്ളിലേക്ക് ഇഴഞ്ഞു കയറിയത്.

    ഗുഹക്കുള്ളിൽ കടന്നാൽ നമുക്ക് നിവർന്നു നിൽക്കാം. അവിടെ ഒരേ സമയം 20 പേർക്കെങ്കിലും നിൽക്കാം. ഉൾഭാഗം വെണ്ണക്കൽ മാർബിൾ പതിച്ച തറയും ഭിത്തികളോടും കൂടി യുള്ളതാണ്. ആകർഷകമായ ദേവി വിഗ്രഹത്തിന് മുൻപിൽ, ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ, പൂജ നടക്കുന്നുണ്ടായിരുന്നു.

    ഗുഹാക്ഷേത്രത്തിലെ ദേവീദർശനം ഒരു പുതിയ അനുഭവമായിരുന്നു. ഗുഹാക്ഷേത്രത്തിൽ നിന്നും അങ്ങോട്ട്‌ കേറിയ രീതിയിൽ തന്നെ നിലത്തു കിടന്ന് ഇഴഞ്ഞിറങ്ങി ഞങ്ങൾ പുറത്തു വന്നു.

    ക്ഷേത്ര വളപ്പിൽ നിന്ന് നോക്കിയപ്പോൾ പച്ചപ്പ് നിറഞ്ഞ വനനിരകളുടേയും ആരവല്ലി മലനിരകളു ടേയും, ദൃശ്യങ്ങൾ, പുതിയ കാഴ്‌ച്ചാനുഭവമായി. ​ പത്തുമണിയോടെ ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി. പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഉദയ്പൂരിലേക്ക് മടങ്ങി.

    വീണ്ടും ഒരിക്കൽ കൂടി വനത്തിന്റെയും പർവത നിരകളുടെയും കാഴ്ചകൾ. ഉച്ചക്ക് ഒരുമണിയോടെ ഞങ്ങൾ ഉദയപ്പൂർ എത്തി.

    ഉച്ചക്ക് ശേഷം ജിത്തുവിന്റേയും ചാരുവിന്റേയും വിവാഹ ആഘോഷങ്ങളിൽ ഞങ്ങൾ പങ്കുചേർന്നു. ആചാരങ്ങളും സംസ്ക്കാരത്തനിമയും നിറഞ്ഞുനിന്ന രണ്ട് ദിവസങ്ങൾ.

    വിവാഹചടങ്ങുകൾ ഞങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരു സാംസ്കാരിക അനുഭവ നൽകി. വൈവിധ്യമാർന്ന അനുഷ്ടാനങ്ങളും, വർണ്ണാഭമായ നൃത്തങ്ങളും
    തികച്ചും പുതുമയുള്ള ഉത്തരേന്ത്യൻ ഭക്ഷണവും,
    എല്ലാം കൗതുകകരവും ആസ്വാദ്യ കരവുമായി.

    രണ്ട് ദിവസങ്ങളിലായി ഏതാണ്ട് പത്തോളം ചടങ്ങുകളിൽ ഞങ്ങൾ പങ്കെടുത്തു.

    വിവാഹച്ചടങ്ങുകൾ പൂർണ്ണമായും പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഞങ്ങൾ നാട്ടിലേക്കു മടങ്ങി.

  • കടലാഴം

    കടലാഴം

    ബാല്യത്തിൽ സ്കൂൾവിനോദയാത്രാവേളയിലായിരുന്നു ആദ്യമായി കടൽ കണ്ടത്. ആർത്തിരമ്പിയ തിരമാലകൾ അന്ന് അത്ഭുതമായി, ആമോദമായി.

    സഞ്ചാരികൾ കടലിലേക്ക് വലിച്ചെറിഞ്ഞ നാണയത്തുട്ടുകൾ കടലിൽ മുങ്ങിപ്പെറുക്കുന്ന കുട്ടികൾ വിസ്മയമായി. ആദ്യമായി കടലിനെതൊട്ട കാല്പാദങ്ങളിൽ പറ്റിയ മൺതരികൾ ചെരുപ്പിനുള്ളിൽ വേദനയായി.

    മനസ്സിൽ തിരകളടങ്ങാതെയാർത്തു. തീരത്തു നിന്നു മടങ്ങുമ്പോഴും,
    മനസ്സിലും മിഴിയിലും തിരമാലകൾ അടങ്ങിയില്ല.

    ​കാലമേറെയൊഴുകി.
    വീണ്ടും തമ്മിൽ കണ്ടപ്പോഴൊക്കെ,
    കടൽ കാലിൽ തഴുകി ചിരിച്ചുപതഞ്ഞുപിരിഞ്ഞു.
    ​പിന്നെ തമ്മിൽ കാണാതെകണ്ടും അവർ തിമിർത്തു കളിച്ചു്, കടലോളം ചിരിച്ചാർത്തു.

    സഹപാഠികൾക്കൊപ്പം കടലിലെയും കരളിലേയും സൗഹൃദത്തിരകളിലിറങ്ങി നിന്നു, സ്നേഹക്കടലിൽ മുങ്ങിക്കുതിർന്നു.

    ഉള്ളിൽ ജലതരംഗങ്ങളടങ്ങാത്ത കടൽ, നിറഞ്ഞ മനസ്സുമായി നഗരത്തിലലഞ്ഞു. തിരനിറഞ്ഞ ഹൃദയം കടലിനോട് ചേർത്ത് വെച്ചു. എത്ര എത്ര നിറവാർന്ന കടൽക്കാഴ്ചകൾ… തീരത്തു രാത്രി പടരുംവരെ കടൽ കണ്ടു നിന്ന സ്‌മൃതികൾ.

    ​കടൽ തഴുകിയ കാലിലെ മണൽത്തരിമുറിവുകൾ എന്നും ആനന്ദമായി.

    കടലാഴമറിഞ്ഞത് ലക്ഷദീപ് യാത്രയിൽ. ഒരു രാത്രിയിൽ ഉറങ്ങാതെ കപ്പൽ ഡക്കിൽ ഇരുന്നു കടലിന്റെ വന്യതയും ശാന്തതയും,സാന്ദ്രനി ലാവിൽ കുളിർന്നറിഞ്ഞു.

    ചുറ്റും കടൽ മാത്രം.
    ഹൃദയം കടലായി. കടൽ ഹൃദയമായി….
    എങ്ങും കടൽ…കടൽ മാത്രം. കടലിനുള്ളിലും കടൽ നിറഞ്ഞ രാത്രി.
    പിന്നെ കടൽ നിറവുറഞ്ഞു പിറന്ന ​പുലരിയിൽ മിനിക്കോയി ഉൾക്കടലിൽ നിന്നും തീരത്തേക്കുള്ള ബോട്ടു യാത്രയിൽ പെരുമഴയും ആർത്തലച്ച കടൽത്തിരമാലയും ഉള്ളു കാളിച്ചു.

    പക്ഷെ ആഴിച്ചുഴി കാട്ടാതെ, ഉള്ളഴകും പവിഴപ്പുറ്റും കാണിച്ച സ്നേഹക്കടൽ, അത്ഭുതക്കടലായി ഭ്രമിപ്പിച്ചു.

    വളർച്ചാഘട്ടങ്ങളിൽ വൈകാരികതയുടെ പല ഭാവങ്ങളിൽ മനസ്സിലൂറിനിറഞ്ഞ് ആഴിയൊരനുഭവമായി, അനുഭൂതിയായി-
    ആനന്ദവും അസ്വസ്ഥതയും പകർന്നു.

    ചിതാഭസ്മമായി മാതാപിതാക്കൾ കടലിലലിഞ്ഞപ്പോൾ
    കണ്ണീരും കടലിലിറ്റി. അമ്മമഹാസമുദ്രം എന്നുമൊരു വിസ്മയം.

    മനസ്സിലെ കടൽ കഥയായും, കവിതയായും അക്ഷരരൂപമാർന്നു. ഒരു പുലരിയിൽ തീരത്തെത്തി മത്സ്യ ത്തൊഴിലാളികൾക്കൊപ്പം, കടലിനെ വലയിൽ കൊരുത്തു വലിച്ചപ്പോൾ, ‘കടൽക്കനിവ്‌’ മത്സ്യങ്ങളായി, പിടച്ചു മിന്നി, മനം കവർന്നു.

    വൈകാരികതകളുടെ വേലിയേറ്റങ്ങളായി- വേലിയിറ ക്കങ്ങളായി,
    ​കാലിൽ വെള്ളിക്കൊലുസ്സായി നുരച്ചും മണൽത്തരിയായി നോവ് പകർന്നും കടൽ ഒപ്പമുണ്ട്. ഹൃദയഭിത്തികളിൽ ഇരമ്പിയെത്തുന്ന തിരമാലകൾ, കടലിരമ്പം; ചിലപ്പോൾ ഉന്മാദമായി തിരയിളക്കം.

    മനസ്സിലെ ആഴക്കടലിൽ എത്രയെത്ര ഉദയാസ്തമനങ്ങൾ നയനാനന്ദമായി!

    മിനിയുമൊത്ത്, നിറഞ്ഞുതൂവുന്ന തിരമാലയിലുയർന്നും താഴ്ന്നും;
    തുള്ളിക്കളിച്ചും അലകളെ മാടി വിളിച്ചും, ഭയന്നും, ഓടിയകന്നും കുതിർന്നും തളർന്നും- ജീവിതക്കടലറിയു ന്നു.

    പിറവിക്കു മുൻപ് മിനിയുടെയു ള്ളിലിരുന്നു തന്നെ ഉണ്ണിക്കണ്ണൻ കടലിനെ തൊട്ടു തുടങ്ങിയിരുന്നു. മനസ്സിലെ കടലിൽ നിന്നൊരു കുമ്പിൾ, അയാൾ മകനിലേക്ക് പകർന്നു….

  • Unleash the Fun: my Life as a Beloved Pet

    Unleash the Fun: my Life as a Beloved Pet

    I’m Toto, a spirited eleven-year-old female Dachshund, living life to the fullest in the picturesque neighborhood of Kawdiar, Trivandrum. My story began in the quaint town of Aruvikkara, nestled on the outskirts of Trivandrum, where I was born with a spark in my eye and a wag in my tail.

    As the third child to my parents, who were part of a military officer’s family, I was initially named Pinky. Little did I know, my life was about to take a dramatic turn. At just a month old, I was gifted to a friend in Kawdiar, separating me from my parents. As I settled into my new home, I was welcomed with open arms by my new family. Their daughter affectionately renamed me Toto, and I quickly grew to love my new surroundings.

    As I grew, I required special care, having been separated from my parents at such a young age. My mistress tenderly fed me milk from a feeding bottle, helping me adjust to my new surroundings. Those early days were marked by many sleepless nights, but gradually, my mistress and I bonded, finding comfort in each other’s company.

    As I grew, I began to familiarize myself with the family members through their distinct scents and mannerisms. There were four of them: my master, mistress, and two children – an elder son and a younger daughter. Initially, I was at upstairs, but when I turned three months old, they brought me downstairs. There I met a new member, Rambo, introduced as my brother, the gentle giant Labrador. While Rambo was soft-spoken and calm, I brought a lively, barking presence to the family. We quickly became inseparable, and our bond grew stronger with each passing day.

    When come to downstairs, my living arrangements underwent a significant change. Rambo’s large cage was divided into two, creating a twin house, with the second part allocated to me. The cage was a spacious big room with high roof that my master can enter inside. However, I wasn’t entirely thrilled with my new quarters. The limited view from my cage, which faced the side of the house rather than the front, left me feeling a bit stifled.

    Determined to make my presence known, I would bark loudly whenever someone approached the gate, alerting the household to potential visitors. Interestingly, Rambo would join in, barking in harmony with me. Our newfound duet caught the attention of our masters, sparking curiosity about the dynamics between us.

    Recognizing my keen sense of alertness and desire for a better view, my mistress relocated my cage to the front side of the room, giving me a prime spot to observe the comings and goings of the household. Rambo, ever the calm and gentle soul, remained unperturbed by the change.

    During the day, our master and mistress would leave for office, while the children headed out for their studies. Rambo and I would remain behind, standing guard and keeping a watchful eye on the premises. Our presence served as a deterrent, keeping strangers at bay and ensuring the security of our home

    As the days turned into weeks, and the weeks into months, I grew into a lively and lovable companion. I spent hours playing with the family, captivating everyone who visited the home with my infectious energy.

    Although I was a Dachshund, and inherently restless, my lack of training meant I often struggled to follow instructions. However, when it came to my duties as a watchdog, I was always on high alert.

    At tender two, I was full of youthful vigor. A fateful evening unfolded, like a canvas of delight. My day was born, as destiny decreed. The starry skies aligned in harmony. The moon’s gentle beam smiled down on me. In that moment, the mundane became sublime. .

    As the sunset’s warmth gave way to twilight’s mystique, a sinister presence slithered into our midst. But I, Toto, was ready. My senses were on high alert, and I detected the intruder – a venomous snake.

    With lightning-quick reflexes, I pounced, pinning the snake down with precision. My jaws snapped mere inches from its deadly fangs, and my furious barking echoed through the household.

    My furious barking had subsided only when my masters and mistress arrived. Rambo, the gentle giant, had watched the entire ordeal unfold with his characteristic calmness. I, on the other hand, had proven myself to be a fearless hunting pet., They saw a small but fierce Dachshund standing triumphant over a vanquished foe. My chest heaved with exhaustion, and my eyes blazed with pride.

    In that moment, I felt invincible. I had proven myself to be a brave watchdog, a skilled hunter, and now, a hero. I felt like I had grown like an elephant, towering over all, telling the whole world that I am a brave watchdog.

     This heroic act left an indelible mark on the family, and my legend began to flourish. My bravery and loyalty had earned me a special place in the hearts of those around me, and my story would be told and retold for years to come.

    But life had its ups and downs. Rambo, my dear brother and companion, fell ill, and despite the best efforts of his caregivers, he departed, leaving me and the family in a state of profound sorrow. I had already experienced the loss of my parents, and now, I had to bid farewell to the brother who had been my constant companion and friend.

    As time passed, the family gradually adjusted to life without Rambo. I, too, had to adapt, but it wasn’t easy. The vacant cage that had been Rambo’s was a constant reminder of his absence, and I would often find myself wandering over to it, as if expecting him to be waiting for me.

    However, as the days passed, I began to heal. The family would often take me out of my cage, and I would spend hours playing with them, bringing joy and laughter back into their lives.  I may have been a small Dachshund, but I had a big heart, and I was determined to keep my family’s spirits high.

    .As I continued to live life on my own terms, my feisty and adventurous spirit only grew stronger. I caught another small snake, and my hammering skills were put to good use on numerous frogs and lizards that dared to cross my path.

    But one day, my family was shocked to see me in a state of utter distress. I was struggling, crying, and rolling around in my cage, clearly in agony. When they took me out, I continued to cry and roll on the ground, even hitting my head against the hard earth.

    My family was frantic with worry, trying to figure out what was wrong with me. They decided to rush me to the veterinary doctor, but I was having none of it. I squirmed and struggled, making it impossible for them to catch me and take me to the hospital.

    Just as they were trying to corral me, I suddenly started vomiting. And to everyone’s shock, out came a full-grown frog, fully formed and intact!

    As soon as the frog was out, I calmed down, as if nothing had happened. My family was stunned, relieved, and amused all at once. It was clear that I had eaten something I shouldn’t have, and the frog had been causing me immense discomfort.

    As they looked at each other, they couldn’t help but burst out laughing. I may have been a bit mischievous, but I had also provided them with a funny story that would be told and retold for years to come. And as I looked up at them with my big, round eyes, I knew that I had proved myself to be a loyal and loving companion, always keeping them on their toes.

    As a young pup, I had to visit the vet doctor from time to time for vaccinations and check-ups. My master would lovingly carry me in his hands to the vet’s clinic, which was just a short walk from our home. I would snuggle into his chest, feeling safe and protected.

    However, when the vet doctor left the neighborhood, my family had to take me to a hospital farther away. This meant I got to ride in the family car! I would sit proudly on my mistress’s lap, gazing out the window at the passing scenery. The wind would ruffle my fur, and I’d feel like the queen of the world.

    The car rides were always a thrill, but I must admit, the injections at the hospital were not my favorite thing. They would pinch and hurt, making me whimper. But the pain was temporary, and the joy of the car ride and the attention from my family made up for it.. Those outings to the hospital were rare, but I cherished every moment of them. I’d get to spend quality time with my family, and I’d always return home feeling happy and content. And, of course, I’d get treats and snacks, which were always a bonus!

    As I grew older, I began to realize that these vet visits were an essential part of my life. My family wanted to ensure I stayed healthy and happy, and I was grateful for their care and love. So, even though the injections might hurt, I knew it was all worth it in the end.

    Bathing was always a special treat for me. My mistress would give me a bath once a week, and I would eagerly look forward to it. She would do it inside my cage, and I loved every minute of it.

    The first part of the bath was my favorite – the brushing. My mistress would gently brush my fur, removing all the tangles and knots. It was so relaxing, and I would often close my eyes, letting the soft bristles soothe my skin.

    . The bathing with warm water and the gentle shampoo would calm my itchy skin, making me feel like a new dog. I would stand there, enjoying the sensation, as my mistress carefully rinsed me off.

    After the bath, I would feel invigorated and refreshed. My mistress would towel me dry, and I would shake myself off, spraying water everywhere. It was such a thrill, and I would always feel like running and playing afterwards.

    And that’s exactly what I would do. My mistress would let me into the room, and I would tear around, playing and jumping and having the time of my life. It was my special reward for being a good girl during the bath, and I cherished every moment of it.

    Now, let’s talk about my favorite topic – food! I’m a lucky dog, and my family feeds me the most delicious meals. Most days, I get to enjoy fish biryani, and I just can’t get enough of it. My tail starts wagging the moment I hear the sound of the spoon scooping out my food.

    I eat twice a day, and my meals are always served in a small bowl . Interestingly, that bowl has remained the same since I was a puppy. My family has never changed it, and I’ve grown accustomed to eating from it. It’s almost like a ritual for me.

    . My fish biryani is always carefully prepared to ensure that there are no bones or shells that could harm me.. I’m a lucky dog to have such a caring family!

    One of my sweetest memories is of the times I’d perch on my master’s shoulder, feeling like the queen of the world. We’d ascend the stairs, and I’d feel the wind’s gentle whispers. On the sun-kissed terrace, the sky would stretch out before us, and I’d be free, united with my master in joy and wonder. And, oh, the funny moments! Like when my mistress would playfully count my nipples – “one, two, three, four, …..!” – and we’d both end up in a fit of giggles. Those were the days, filled with laughter, love, and adventure.

    Music’s gentle whispers weave a tapestry of delight, transcending species and speaking directly to my soul. Though my voice may not be melodious, the iconic HMV logo resonates deeply, a kindred spirit that understands the language of the heart. Outside my cage, a flowering tree stands sentinel, its branches a stage for birds to trill their sweet songs. 

    The children’s voices, like honeyed nectar, waft through the air, a joyous serenade that fills my heart with delight. But it’s my master’s rhythmic tunes, accompanied by gentle taps on my cheeks, that make my tail wag . His affectionate nicknames – Totamma, Toto Kili – are a symphony of love, a poetic serenade that echoes through my days, reminding me that music, love, and joy are forever intertwined.

     I’ve been a part of this family for 11 years now, and what a journey it’s been! I came into this world on March 28, 2014, and just a month later, I found my forever home here. I’ve grown and thrived in this loving environment, surrounded by my master, mistress, and children.

    Over the years, I’ve seen the children grow up and move out. The daughter of this family became a doctor, and the son got employed and moved to another town. Both of them got married, and I’m so happy to have two new family members to love and cherish.

    Memories of bygone days still linger in my mind, like whispers of a gentle breeze. I cherish the moments when the children were young and full of energy, showering me with love and attention. Though they’ve grown up and flown the nest, those early years remain etched in my heart, a testament to the joy we shared.

    As the seasons of life have passed, my master and mistress have grown older, their steps a little slower, their hair a little grayer. I, too, have felt the effects of time, my joints creaking with a gentle ache, my fur no longer as lustrous as it once was. Yet, despite the ravages of age, my family’s love for me has remained constant. 

    Master and mistress still find time to pamper me, to play with me, and to bring a twinkle to my eye. The ball we play with, the one toy the daughter bought for me, remains a cherished favorite – “one and only one toy of Toto,” as she so lovingly put it.

    As my 11th birthday approaches, I am filled with a sense of gratitude and contentment. My life has been a tapestry woven with threads of love, laughter, and adventure. Though the years have taken their toll, I am at peace, knowing that I have been loved and cherished every step of the way. And as I look back on the memories we’ve made, I know that I have lived a life full of joy, comfort, and devotion – a life that has been truly my own.

  • ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ

    ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ

    Short story originally written and published by the author in 2009.

    അഞ്ച് വർഷങ്ങൾക്കു ശേഷമായിരുന്നു കുടുംബസമേതം നാട്ടിലേക്കു പോകുവാൻ രാജീവൻ തീരുമാനിച്ചത്. നാട്ടിൽ നിന്നും മുന്നൂറിലധികം കിലോമീറ്റർ അകലെയുള്ള നഗരത്തിൽ ജോലികിട്ടിയിട്ട് ഇരുപതോളം വർഷങ്ങളായി.

    വിവാഹം കഴിഞ്ഞ് ഭാര്യക്കും നഗരത്തിൽ ജോലിയായി, കുട്ടികളൊക്കെയായപ്പോൾ രാജീവൻ നഗരത്തിൽ സ്ഥിരതാമസമായി. ആദ്യകാലങ്ങളിൽ ഭാര്യയും കുട്ടികളുമൊത്ത് ഓണക്കാലം നാട്ടിൽ ചില വഴിക്കുമായിരുന്നു. അച്ഛന്റേയും അമ്മയുടേയും വേർപാടോടെ ആ പതിവ് ഇല്ലാതായി.

    അച്ഛനും അമ്മയും മരിച്ചതോടെ ഒരു ശൂന്യതയാണ് രാജീവന്റെ ജീവിതത്തിലുണ്ടായത്. നാട് അയാളിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ടതായി രാജീവന് തോന്നി. അതുകൊണ്ടാണ് നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കിയത്. നാട്ടിൽ ഇപ്പോൾ ചേച്ചിയും കുടുംബവും, അമ്മയുടെയും അച്ഛന്റെയും ചില ബന്ധുക്കളുമുണ്ട്.

    ചേച്ചി ഫോണിൽ സംസാരിക്കുമ്പോൾ, നാട്ടിലെ മരണങ്ങളും വിവാഹങ്ങളുമൊക്കെ അറിയും. അതൊക്കെ രാജീവനെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകും. ചെറിയ കുന്നുകളും വയലുകളും തോടുകളും ഒക്കെ നിറഞ്ഞ നന്മയുടെ ചിത്രങ്ങൾ മനസ്സിൽ തെളിയും. ധാരാളം പരിചിത മുഖങ്ങൾ, സ്നേഹം പകർന്ന സൗഹൃദങ്ങൾ; ചെളിയും പൊടിയും പച്ചപ്പും നിറഞ്ഞ വഴിത്താരകൾ എല്ലാം അയാളുടെ മനസ്സിൽ നിറയും.

    നാട്ടിലെ പാടങ്ങളൊക്കെ നികത്തി റോഡുകളും കെട്ടിടങ്ങളും വരുന്നുവെന്ന് ചേച്ചി പറഞ്ഞിരുന്നു. കുന്നായ സ്ഥലങ്ങളൊക്കെ നിരത്തി മണ്ണെടുക്കുന്നു. ബാല്യത്തിൽ വിസ്‌മയമായി നിന്ന, പാണ്ഡവൻമാർ ഉമി കൂട്ടിയുണ്ടായതെന്ന് പറഞ്ഞിരുന്ന കുന്നും ഇല്ലാതായത്രെ.

    ചേച്ചി എത്ര കാലമായി നിർബന്ധിക്കുന്നു. അഞ്ച് ദിവസത്തെ അവധിയുണ്ടല്ലോ രണ്ട് ദിവസം ചേച്ചിയുടെ വീട്ടിൽ നില്‌കാം. ഭാര്യയുടെ അഭിപ്രായത്തോട് അയാൾ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. എങ്കിലും അതുകേൾക്കെ അയാളുടെ മനസ്സ് ആർദ്രമായി.

    ഒരിക്കൽ തനിച്ച് നാട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു “കുട്ടികളെ എപ്പോഴും കൊണ്ടുവരണം. അല്ലെങ്കിൽ ബന്ധുക്കളെയൊക്കെ അവർക്ക് അറിയാൻ കഴിയില്ല”. അമ്മയുടെ വാക്കുകൾ ഓർത്തപ്പോൾ രാജീവന്റെ മനസ്സ് തെല്ലിട അസ്വസ്ഥമായി.

    “ഇത്തവണ പോയാലായി. അടുത്തവർഷം മോൻ പത്താംക്ലാസിലാ പിന്നീട് നമുക്ക് യാത്രകളൊന്നും പറ്റില്ല”. ഭാര്യ പറഞ്ഞത് ശരിയാണെന്ന് അയാൾക്കും തോന്നി.

    അത്യാവശ്യ സാധനങ്ങളൊക്കെയെടുത്ത് രാവിലെ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ മകൾ പറഞ്ഞു

    “അച്ഛന്റെ നാട്ടിലെ കുറെ ഫോട്ടോകൾ എടുക്കണം. നല്ല ഗ്രീനറി യൊക്കെയില്ലെ”. ആറാം ക്ലാസുകാരി മകൾക്ക് യാത്ര ചെയ്യാൻ വലിയ ഉത്സാഹമാണ്.

    “നിങ്ങൾക്ക് നാട്ടിൽ താറാവിനെയൊക്കെ കാണാം”. ഭാര്യയുടെ വാക്കുകൾ രാജീവന്റെ ഉള്ളിൽ സന്തോഷം ഉളവാക്കി. നഗരത്തിൽ വളർന്നിട്ടും ഭാര്യ ഗ്രാമത്തിന്റെ ചിത്രങ്ങളൊക്കെ സ്നേഹിക്കുന്നുവല്ലോ.

    “അച്ഛാ ക്യാമറ എടുത്തു വയ്ക്കട്ടെ” ഉത്തരം പറയും മുമ്പേ മകൻ ഡിജിറ്റൽ ക്യാമറ എടുത്തുകൊണ്ടു വന്നു. ഫോട്ടോഗ്രാഫിയിൽ അയാളെ പ്പോലെ അവനും താൽപര്യമുണ്ട്.

    ഒരു വർഷം മുൻപ് ഡിജിറ്റൽ ക്യാമറ വാങ്ങിയപ്പോൾ തന്നെ ഒട്ടേറെ ചിത്രങ്ങൾ രാജീവന്റെ മനസ്സിൽ നിറഞ്ഞിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ, പ്രകൃതി സൗന്ദര്യം തുടിച്ചു നിൽക്കുന്ന ധാരാളം ചിത്രങ്ങൾ രാജീവൻ എടുത്തു.

    ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമായി കടൽത്തീരത്തേക്കും നഗരത്തിനു വെളിയിൽ കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലും അയാൾ യാത്ര ചെയ്‌തു. ഭാര്യയുടെയും കുട്ടിക ളുടെയും വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളും അയാൾ എടുത്തു. ആ ഫോട്ടോകൾ കംപ്യൂട്ടറിൽ ഇട്ടുകാണുമ്പോൾ രാജീവന് പ്രത്യേക അനുഭൂതി തോന്നുമായിരുന്നു.

    നാട്ടിലേക്കു കാറോടിച്ചുപോകുമ്പോൾ, രാജീവന്റെ മനസ്സിൽ ക്യാമറാ സ്ക്രീനിലെന്ന പോലെ നാടിന്റെ ചിത്രങ്ങൾ തെളിഞ്ഞു കൊണ്ടി രുന്നു. പൊടിപിടിച്ച ഗ്രാമപാതയിലൂടെ ചെരുപ്പിടാത്ത ചെറിയ പാദങ്ങ ളൂന്നി സ്‌കൂളിലേക്ക് നടന്ന് പോയിരുന്നത് രാജീവനോർത്തു.

    വഴിയിലൂടെ വല്ലപ്പോഴുമൊരിക്കൽ പൊടിപറത്തി കടന്നുപോകുന്ന സെന്റ് തോമസ് ബസ്, സൈക്കിളിൽ സോഡാക്കുപ്പികളുമായി പോകുന്ന ശ്രീധരൻ, വലിയ ഭാരവുമായി ഞരങ്ങി നീങ്ങുന്ന, വർഗ്ഗീസ് മാപ്പിളയുടെ കാളവണ്ടി, എല്ലാം രാജീവന്റെ മുന്നിൽ തെളിഞ്ഞു വന്നു. അപ്പോൾ ആ ചിത്രങ്ങളെല്ലാം ക്യാമ റയിൽ പകർത്തുന്നതായി അയാൾക്കനുഭവപ്പെട്ടു.

    “ഇപ്പോൾ നാട്ടിൽ ധാരാളം മീൻ കിട്ടുന്ന സമയമാ”. ഭാര്യയുടെ ശബ്ദം രാജീവന്റെ ചിന്തകളെ മുറിച്ചു.

    “അക്കാലമൊക്കെ പോയി. ഇപ്പോ, മംഗലാപുരത്തു നിന്നും വരുന്ന ഐസിട്ട മീനാ കിട്ടുക” അയാൾ പറഞ്ഞു.

    നാട്ടിൽ മാത്രം കണ്ടിട്ടുള്ള ചില മീനുകളെപ്പറ്റി അപ്പോൾ രാജി വൻ ഓർത്തു. മകൻ ചില വഴിയോരക്കാഴ്‌ചകൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു. അവയിൽ ചിലത് ക്യാമറയിലെ സ്ക്രീനിൽ അയാളെ കാട്ടി യപ്പോൾ ഭാര്യ അവനോട് ദേഷ്യപ്പെട്ടു.

    “അച്ഛൻ ഡ്രൈവ് ചെയ്യുകയാണെന്നറിയില്ലേ”.

    രാജീവന്റെ ഓർമ്മകൾ വീണ്ടും സജീവമായി. വീട്ടിലെ പണിക്കാരൻ ദേവസ്യയുമൊത്ത് കളിച്ചു നടന്ന ബാല്യം എത്ര ആഹ്ളാദകര മായിരുന്നു! ദേവസ്യാച്ചന് ഇപ്പോൾ അറുപതിനടുത്ത പ്രായം കാണും. ആറാം ക്ലാസ്സ് വരെ മാത്രം പഠിച്ച ദേവസ്യാച്ചന് പല കവിതാശകലങ്ങളും മനഃപ്പാഠമായിരുന്നു. ഇപ്രാവശ്യം കഴിയുമെങ്കിൽ ദേവസ്യാച്ചനെ പോയി കാണണം.

    ചെറിയ നഗരങ്ങളും ഗ്രാമങ്ങളും താണ്ടി യാത്ര തുടരുമ്പോൾ, നീണ്ട മൗനങ്ങൾക്കിടയിൽ രാജീവൻ ചിന്തകൾ ഭാര്യയോട് പങ്കുവച്ചു.

    “നാട്ടിലെ വസ്തു കുറഞ്ഞ വിലയ്ക്ക് അന്ന് വിൽക്കേണ്ടിയിരുന്നില്ല. അവിടേയും ഇപ്പോൾ വസ്‌തുവിന് നല്ല വിലയാ”.

    “അന്ന് ആ തുക, നമുക്ക് വീടുപണിക്ക് ഉപകാരപ്പെട്ടല്ലോ.” അവൾ രാജീവനെ ആശ്വസിപ്പിച്ചു.

    രാജീവൻ കുട്ടിക്കാലം ചിലവിട്ടത് അയാളുടെ അച്ഛന്റെ നാട്ടിലാ യിരുന്നു. ഏഴാംക്ലാസ് വരെ ആ ഗ്രാമത്തിലായിരുന്നു വളർന്നതും പഠിച്ചതും. പിന്നീട് അച്ഛൻ മറ്റൊരു നാട്ടിൽ, വീടുവാങ്ങി മാറിത്താമസി ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ രാജീവൻ ജനിച്ചുവളർന്ന ഗ്രാമ ത്തിന്റെ ചിത്രങ്ങൾ മുപ്പതോളം വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകളായി ചുരുങ്ങിയിരുന്നു.

    ആ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ, രാജീവന്റെ മനസ്സിൽ അയാൾ ആദ്യം പഠിച്ചിരുന്ന പ്രൈമറി സ്‌കൂളിന്റെ ചിത്രം തെളിഞ്ഞു വന്നു. അത് അയാളുടെ മനസ്സിൽ സന്തോഷം പകർന്നു.

    “നാളെ നിങ്ങളെ അച്ഛൻ പഠിച്ച സ്‌കൂൾ കാട്ടിത്തരാം” രാജീവൻ കുട്ടികളോടായി പറഞ്ഞു.

    “സ്കൂളിന്റെ ഫോട്ടോ എടുത്തുവയ്ക്കാം. ഇടയ്ക്കൊക്കെ അച്ഛന് കാണാമല്ലോ”.

    തെല്ല് കുസൃതിയോടെ ഭാര്യ കളിയാക്കി. അത് കേൾക്കെ കുട്ടി കൾ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ രാജീവനും പങ്കുചേർന്നു.

    രാജീവന്റെ മനസ്സിന്റെ ക്യാൻവാസിൽ അയാൾ ആദ്യം പഠിച്ച സ്‌കൂളിന്റെ ചിത്രമായിരുന്നു അപ്പോൾ. ഒരു ക്രിസ്‌ത്യൻ സഭ നടത്തി യിരുന്ന, നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ മാത്രമുള്ള പ്രൈമറി സ്കൂളായിരുന്നു അത്.

    ഓടുമേഞ്ഞ രണ്ട് വലിയ ഷെഡ്ഡുകളെ നാല് ക്ലാസ് മുറികളായി സ്ക്രീൻവച്ച് തിരിച്ചിരുന്നു. അതിനോട് ചേർന്ന് ഹെഡ് മാസ്റ്ററും അദ്ധ്യാപകരും ഇരിക്കുന്ന ഒരു ചായ്‌പും അടങ്ങുന്നതായിരുന്നു സ്കൂൾ കെട്ടിടം. അയാൾ പഠിച്ചിരുന്ന കാലത്ത് മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റർ.

    ഗോവിന്ദൻ സാറിന്റെയും ഏലിയാമ്മ ടീച്ചറിന്റെയും മുഖങ്ങൾ രാജീവന്റെറെ മനസ്സിൽ തെളിഞ്ഞുവന്നു. രാവിലെ സ്‌കൂളിൽ ആല പിക്കുന്ന പ്രാർത്ഥനാഗീതം അയാളിലേക്കൊഴുകിയെത്തി. രാജീവന്റെ മനസ്സിൽ മാറിയും മറിഞ്ഞും ഓർമ്മകൾ വന്നുകൊണ്ടിരുന്നു. അവയെല്ലാം ചിത്രങ്ങളായി തന്റെ ക്യാമറയിൽ പകർത്തുവാൻ അയാളുടെ മനസ്സു കൊതിച്ചു.

    നീണ്ട യാത്രയ്ക്കു ശേഷം സന്ധ്യ മയങ്ങുമ്പോഴാണ് ചേച്ചിയുടെ വീട്ടിലെത്തിയത്. കുട്ടികൾ അപ്പോഴേക്കും നല്ല മയക്കത്തിലായിരുന്നു. കുളി കഴിഞ്ഞപ്പോൾ അല്‌പം ക്ഷീണം മാറിയതായി രാജീവന് തോന്നി… ചോറും മീൻകറിയുമൊക്കെ ചേച്ചി വിളമ്പുമ്പോൾ അമ്മയുടെ സാമീപ്യം അവിടെയുള്ളതായി രാജീവന് തോന്നി.

    അമ്മ വയ്ക്കുന്ന കറികളുടെ മണവും രുചിയും അയാൾക്ക് അനുഭവപ്പെട്ടു. ചേച്ചി നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറയുമ്പോൾ പല മുഖങ്ങളും അയാളുടെ മനസ്സി ലൂടെ കടന്നുപോയി. ആ മുഖങ്ങൾ അയാളോട് പലതും സംവദിച്ചു.

    സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സംതൃപ്‌തിയുടേതുമായ നിമിഷ ങ്ങളിലൂടെ അയാൾ കടന്നുപോയി. രാജീവന്റെ മനസ്സ് സാന്ദ്രമായി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സ് ഭൂതകാലത്തിലൂടെ സഞ്ചരിക്കുകയാ യിരുന്നു. രാജീവന്റെ മനസ്സിൽ നാടിന്റെ ഹൃദ്യമായ ചിത്രങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.

    പിറ്റേന്ന് ഭാര്യയും കുട്ടികളുമൊത്ത് അകലെ അച്ഛന്റെ നാട്ടിലുള്ള, താൻ ആദ്യം പഠിച്ച സ്‌കൂൾ കാണാൻ പോകുമ്പോൾ രാജീവന്റെ മനസ്സ് തുടിക്കുകയായിരുന്നു. നീണ്ട മുപ്പത് വർഷങ്ങൾക്കു ശേഷമായിരുന്നു അയാൾ ആ വഴിയിലൂടെ കടന്നുവരുന്നത്.

    ഇക്കാലയളവിൽ ആ ഗ്രാമ ത്തിൽ എന്തെല്ലാം മാറ്റങ്ങൾ! വഴിയിൽ വാഹനങ്ങളുടെ തിരക്കായിരി ക്കുന്നു. എങ്ങും ധാരാളം പുതിയ കെട്ടിടങ്ങൾ നിരന്നിരിക്കുന്നു. എങ്കിലും ആ വഴിത്താരകൾ രാജീവന് ഹൃദിസ്ഥമായിരുന്നു.

    “വഴിയൊന്നും മാറിയിട്ടില്ലല്ലോ”?

    ഭാര്യയുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല. നല്ല ഓർമ്മയുണ്ടെന്ന മട്ടിൽ ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

    അയാൾ പഠിച്ചിരുന്ന പ്രൈമറി സ്‌കൂളിന്റെ മുന്നിലെത്തുമ്പോൾ രാജീവന് പറഞ്ഞറിയിക്കാൻ പറ്റാത്ത വിസ്മ‌യം തോന്നി. സ്കൂളിന്റെ കെട്ടിടങ്ങൾ അയാളുടെ ഓർമ്മയിലുള്ളതിനേക്കാൾ ചെറുതായാണ് കാണാൻ കഴിഞ്ഞത്. സ്‌കൂൾ മുറ്റം തീരെ ഇല്ലാതായിരിക്കുന്നു.

    പണ്ടത്തെ വിശാലമായ ചുറ്റുവട്ടം, ഒരു പക്ഷേ റോഡിനുവേണ്ടി സ്ഥലമെടുത്തപ്പോൾ നഷ്ടപ്പെട്ടതാവാം. പണ്ട് മുള്ളുവേലിയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ചുറ്റുമതിൽ കെട്ടി ഗേറ്റിട്ടിരിക്കുന്നു. കമ്പികൾ തുരുമ്പിച്ച് കേടായ ഗേറ്റ് പൂട്ടിയിട്ടുണ്ടായിരുന്നില്ല.

    കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ സ്‌കൂളിന്റെ ഭിത്തിയിൽ സാൽവേഷൻ ആർമി സ്‌കൂൾ എന്ന് എഴുതിയി രുന്നത് പഴയതുപോലെ അവിടെയുണ്ടായിരുന്നു. അവധി ദിവസമായിരു ന്നതിനാൽ സ്‌കൂൾ പരിസരം വിജനമായിരുന്നു. രാജീവനും കുടുംബവും സ്കൂ‌ൾ മുറ്റത്ത് നില്ക്കുന്നത് കൗതുകപൂർവ്വം നോക്കി ചിലർ അതിലെ കടന്നുപോയി. മുന്നിലെ പാതയിലൂടെ ഒറ്റപ്പെട്ട ചില വാഹനങ്ങളും പൊയ്ക്കൊണ്ടിരുന്നു.

    രാജീവൻ ചെരുപ്പുകൾ അഴിച്ചുമാറ്റി കാൽപാദം ആ മണ്ണിൽ വച്ചു. അപ്പോൾ അയാളുടെ മനസ്സ് വർഷങ്ങൾ പിന്നോട്ടുപോയി, കൺമുന്നിൽ പഴയ സ്‌കൂൾ മുറ്റം തെളിഞ്ഞു. വർണ്ണാഭമായ കാഴ്‌ചകൾ അയാൾക്കു കാണാമായിരുന്നു.

    സ്‌കൂൾ മുറ്റത്ത് ആൺകുട്ടികൾ കബഡി കളിക്കുന്നതും, പെൺകുട്ടികൾ കൊത്തുകല്ല് കളിക്കുന്നതും രാജീവൻ കണ്ടു. കൂട്ടുകാരുടെ പേരുകൾ അയാൾ മറന്നിരുന്നു. എങ്കിലും അവരുടെ മുഖങ്ങൾ രാജീവന് പരിചിതമായിരുന്നു. സ്‌കൂളിലെ ബെൽ മുഴങ്ങിയ പ്പോൾ രാജീവൻ ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി.

    ഏലിയാമ്മ ടീച്ചർ പാഠ ഭാഗങ്ങൾ പഠിപ്പിക്കുന്നത് കേട്ടുകൊണ്ട് അയാൾ ശ്രദ്ധാപൂർവ്വമിരുന്നു. പാഠപുസ്‌തകത്തിലെ കവിതാ ശകലങ്ങൾ അയാൾ ശബ്ദം താഴ്ത്തി ചൊല്ലിക്കൊണ്ടിരുന്നു. അനിർവചനീയമായ ആനന്ദത്താൽ രാജീവൻ ഹൃദയം തുടിച്ചു. അയാളുടെ മനസ്സ് ഒരു ചിത്രശലഭമായി അവിടെങ്ങും പാറിനടന്നു.

    “ഇത്ര ചെറുതായിരുന്നോ അച്ഛന്റെ സ്‌കൂൾ”?

    മകന്റെ ചോദ്യം രാജീവനെ വർത്തമാനകാലത്തിലേക്ക് കൂട്ടി കൊണ്ടുവന്നു.

    ഇരുപതിലധികം ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന, വലിയ നില കെട്ടിടങ്ങളുള്ള സ്‌കൂളിൽ പഠിക്കുന്ന മകന് അത്ഭുതം തോന്നിയതിൽ രാജീവന് പ്രേത്യേകതയൊന്നും തോന്നിയില്ല. പക്ഷെ രാജീവന് താൻ പഠിച്ച സ്കൂൾ വലിപ്പമേറിയതായിരുന്നു.

    ആ ക്ലാസ്സ് മുറിയിൽ നിന്നായി രുന്നു നന്മയുടെയും സ്നേഹത്തിന്റെയും അറിവുകൾ പകർന്നുകിട്ടിയത്. ജിജ്ഞാസകൾ ഉണർന്നത്. പക്ഷേ രാജീവൻ അതൊന്നും മകനോട്

    പറഞ്ഞില്ല. മകൻ സ്‌കൂളിന്റെയും പരിസരത്തിന്റെയും ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. ഭാര്യയും മകളും അത് ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ കണ്ട് നിൽക്കുകയായിരുന്നു.

    സ്കൂ‌ൾ മുറ്റത്തെ പഴയ കിണർ നഷ്ട്‌ടപ്പെട്ടതായി കാൺകെ രാജീവന്റെ മനസ്സ് ഒരു നിമിഷം അസ്വസ്ഥമായി. അപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരിക്കുടിക്കുന്നതായി തോന്നുകയും അയാളുടെ മനസ്സിൽ കുളിർമ പരക്കുകയും ചെയ്തു. അങ്കണത്തിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന പുളിമരം പണ്ടത്തെപ്പോലെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഇളം കാറ്റിൽ പുളിമരത്തിന്റെ ഇലകൾ, ഒരു സ്നേഹ സ്‌പർശ മായി അയാളിലേക്ക് കൊഴിഞ്ഞുവീണു. അതിയായ ആഹ്ളാദത്താൽ, രാജീവന്റെ മനസ്സ് നിറഞ്ഞു.

    പെട്ടെന്ന് രാജീവൻ മകന്റെ കൈയ്യിൽ നിന്നും ക്യാമറ വാങ്ങി. തന്റെ മുന്നിൽ കാണുന്ന മുഖങ്ങൾ, കാഴ്‌ചകൾ ഒക്കെ ക്യാമറയിൽ പകർത്തുവാൻ തുടങ്ങി. ചങ്ങാതിമാരുടെ മുഖങ്ങളും, ക്ലാസ് മുറികളും അയാളുടെ ക്യാമറ ഒപ്പിയെടുത്തു.

    കളിമുറ്റത്ത് കുട്ടികൾ തിമിർത്താടു ന്നതും, പദ്യഭാഗങ്ങൾ ഏലിയാമ്മ ടീച്ചർ പാടിപ്പഠിപ്പിക്കുന്നതും അയാൾ പകർത്തി. രാജീവന്റെ മാറ്റം ഭാര്യയും കുട്ടികളും അവിശ്വസനീയതയോടെ നോക്കി നിന്നു. അവരുടെ സാമീപ്യം മറന്ന് രാജീവൻ ആവേശത്തോടെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു.

    പിന്നീട് കുറച്ചു സമയത്തിനുശേഷം, മനസ്സ് സ്വസ്ഥമായി, ബോധതലത്തിലേക്ക് തിരിച്ചെത്തുമ്പോൾ, രാജീവൻ, ഡിജിറ്റൽ ക്യാമറയിൽ, താനെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി. താൻ കണ്ട ചിത്രങ്ങ ളൊന്നും ക്യാമറയിൽ പതിഞ്ഞിട്ടില്ലെന്നയാൾ തിരിച്ചറിഞ്ഞു.

    പക്ഷേ രാജീവന്റെ മനസ്സിൽ, ഒട്ടേറെ ചിത്രങ്ങൾ, ഒരു ചലച്ചിത്രത്തിലെന്നപ്പോലെ, നിറമാർന്ന് തെളിഞ്ഞുകൊണ്ടേയിരുന്നു. രാജീവനു മാത്രം കാണാൻ കഴിയുന്ന, ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ!

  • മഴയാനന്ദം

    മഴയാനന്ദം

    പെരുമഴയിൽ കുളിച്ചു തിമിർത്ത ഒരു ബാല്യം ഓർമ്മയിലുണ്ട്. മുറ്റത്തു കെട്ടി നിൽക്കുന്ന വെള്ളത്തിൽ, അക്കാലത്തെ എല്ലാ കുട്ടികളെപ്പോലെ ഞാനും കടലാസ് തോണി ഒഴുക്കിയിട്ടുണ്ട്.

    ഇരുട്ട് മൂടിയ, വഴിത്താരകളിൽ,ആരോ വിളക്ക് തെളിച്ചത് പോലെ, മിന്നൽ വെളിച്ചമായി അനുഭവിച്ചിട്ടുണ്ട്.

    മഴയിലാകെ നനഞ്ഞും, കുളിർന്നും…..പനിച്ചും, പൊറുത്തും വളർന്ന വഴിയിൽ, മഴ മനസ്സിൽ പടർന്നു നിറഞ്ഞിരുന്നു…

    ലോകം ഒന്നാകെ പൊട്ടിത്തെറിക്കും പോലെ വന്ന ഇടി മിന്നൽ വേളയിൽ, അച്ഛൻ എന്നെയും ചേട്ടനെയും ചേർത്തു പിടിച്ചത്  ഓർമ്മയുണ്ട്. ആ രക്ഷാകവചം, ഇന്നും ഒരാത്മ ബലം.മകൻ മഴ നനയരുതെന്നോതി , അമ്മ കുടയായി എന്നും ഒപ്പമുണ്ട്.

     ജീവിതവഴിയിൽ  മഴ ചിലപ്പോൾ സ്നേഹ സ്പർശം ,ചിലപ്പോൾ, അസ്വസ്തത.

    ഞാനുംമിനിയും ഒന്നിച്ച് നനഞ്ഞ മഴകളേറെ. പ്രണയമായ്‌,പരിഭവമായ് ,പരാതിയായ് ; അലിഞ്ഞിണങ്ങിയും,പിണങ്ങിപ്പൊറുത്തും അന്യോന്യം  പെയ്തു നിറയുന്ന മഴയഴക്.

    കുട്ടികളെ റെയിൻ കോട്ടിൽ പൊതിഞ്ഞു നടത്തിയ സ്കൂട്ടർ യാത്രകൾ…നനച്ചിട്ടതുണികൾ നനയുമെന്നോർത്തു , മഴ വീഴും മുൻപേ  വീട്ടിലെത്താൻ,  മഴ മേഘങ്ങളോട് മത്സരിച്ചു് ജയിച്ചും, ചിലപ്പോൾ തോറ്റുനനഞ്ഞും അതി വേഗത്തിൽ വീട്ടിലേക്കു സ്കൂട്ടറോടിച്ചതും; ഒരു മഴക്കൂരയായി,വീടുവെക്കാൻ , “ജനൽ റീപ്പെർ” കെട്ട് സ്കൂട്ടറിൽ വെച്ച് പെരുമഴയിൽ  നനഞ്ഞതും ജീവിത യാത്ര.

    ഉള്ളുനിറച്ചു പെയ്യുന്ന സൗഹൃദ മഴകൾ എന്നും വിസ്മയമായ് … തോർന്നിട്ടും,തോർന്നിട്ടും തോരാതെ പെയ്യുന്നു. 

    മഴ ചിലപ്പോൾ ഉള്ളാകെ കുളിർപ്പിച്ചു. ചിലപ്പോൾ മഴ എരിതീ പോലെ പൊള്ളിച്ചു..

    ജീവിത വഴിയിൽ നനഞ്ഞും നനയാതെയും, യാത്ര തുടരുന്നു.ഞാനൊഴുക്കിയ കടലാസ് തോണി,പെരുമഴകളിൽ ഉലഞ്ഞുലഞ്ഞ്,   മുന്നോട്ട്…….

    മഴ എന്നിലേക്കും, ഞാൻ മഴയിലേക്കും പെയ്തു നിറയുമ്പോൾ,…

    എന്നുള്ളിൽ മഴയാനന്ദം.

  • ഓണാക്ഷരങ്ങൾ

    ഓണാക്ഷരങ്ങൾ

    ഹൃദയത്തിലെ ഓണാക്ഷരങ്ങൾ പേനത്തുമ്പിലൂടൂറിവീണു…….


    “ശ്രാവണമാസപ്പുലരിവിരിഞ്ഞു ,കേരളമാകെയുണർന്നു “


    മനസ്സിൽ തൊട്ടൊരോണക്കാറ്റ്, പിന്നോട്ട് പറന്നൊരു ഗ്രാമത്തിലെത്തി.
    “ഉമി”ക്കുന്നിലെ മരച്ചില്ലകളിലുലഞ്ഞ കാറ്റ് , താഴ്വാരങ്ങളിലെ തെങ്ങോലകളിൽ പടർന്നു .വീട്ടു മുറ്റത്തെ നന്ത്യാർവട്ട ചെടിയിലണഞ്ഞു പൂക്കളുതിർത്ത്,മുറ്റത്തൊരു പൂക്കളമൊരുക്കി.


    .അങ്ങനെ പ്രകൃതി ഒരുക്കുന്ന പൂക്കളങ്ങളായിരുന്നു ഗ്രാമത്തിലെ പൂക്കളങ്ങൾ.


    കർക്കിടകമാസാവസാനം, വീട്ടിൽ മുറ്റവും പരിസരവും ചെത്തിമിനുക്കി “ഓണം വരുത്തി” തങ്കൻ , ഓണവരവറിയിച്ചു …
    .മൂന്നു കുട്ടികൾക്ക് മൂന്നു ഊഞ്ഞാലുകൾ ഇട്ട് അച്ഛൻ ഓണം ഹൃദയത്തിൽ ചേർത്തു.വല്യമ്മച്ചിയുടെ ഉള്ളിൽ താളമുണർന്നിടറിയ സ്വരത്തിലടർന്നു വീണു…..”ഓണത്തപ്പാ കുടവയറാ ,ഓണക്കറികളെന്തെല്ലാം?’

    ഓണത്തപ്പൻ പറയാതെ തന്നെ അമ്മ ഓണക്കറികളെല്ലാം ഉണ്ടാക്കി .

    ഓണമിങ്ങോടിയെത്തുമ്പോൾ,അമ്മ തിരക്കിലാകും .ഉപ്പേരി, ശർക്കര വരട്ടി ഒക്കെ ഉണ്ടാക്കുമ്പോൾ ,ഏത്തക്കായ് തുണ്ടുകളുടെ രൂപ ഭംഗിയിലും എണ്ണയിലുള്ള മൂപ്പിലുമെല്ലാം അമ്മ മനസ്സർപ്പിക്കും.അമ്മയുടെ സ്പർശം സ്വാദായി മാറൂം.


    കാലം മുന്നോട്ട് നീക്കാൻ ഓണങ്ങളെത്തി. ഓണങ്ങളെത്താൻ കാലവുമൊഴുകി.
    ഓണങ്ങളേറി ,വർഷങ്ങൾ മാറി .
    കുട്ടികളോടോപ്പം ഊഞ്ഞാലും വളർന്നു…
    വലിയ പ്ലാവിലെ, ഉയർന്ന കൊമ്പിൽ ഊഞ്ഞാലുകെട്ടാൻ നാറാപിള്ള പിള്ള ചേട്ടനോ , തങ്കനോ ഒക്കെ മാറി മാറി വന്നു.
    അയൽ വീട്ടിലെ മാവിലും അങ്ങകലെയക്കരെ വീട്ടിലെ പ്ലാവിലും ഒക്കെ വലിയ ഊഞ്ഞാലുകളിൽ, ഓണ മനസ്സുകൾ, ആയത്തിലുയർന്നു പറന്നു.

    പണ്ടാരം തങ്കപ്പൻ്റെ കുടുംബം നാട്ടുകാർക്ക് പപ്പടമുണ്ടാക്കുന്ന തിരക്കിലാണ് .വീടുകളിൽ ,പപ്പടം എണ്ണയിൽ തിളച്ചു കുമളിച്ച് ചോറിൽ പൊടിഞ്ഞപ്പോൾ ,തങ്കപ്പൻ്റെ മനസ്സ് നിറഞ്ഞു


    എന്നാൽ നാട്ടിൽ എല്ലാ മനസ്സിലും ഓണം നിറവല്ല .എല്ലാ വീട്ടിലും പപ്പടം പൊള്ളി കുമളിക്കില്ല .
    “പോഞ്ജാൻ രാജുവിന്” ഓണം കഞ്ചാവ് പുകയാണ്. ചുമട്ടുകാരൻ ഇത്താക്കിന് അത് ഏറുന്ന ജോലിയും, കൂട്ടുന്ന വരുമാനവുമാണ്.മാണിപ്പറക്കള്ളിക്കും, കുഞ്ഞു ചെറുക്കനും ഓണം കുമ്പിളിലെ കഞ്ഞിതന്നെ.

    ദേവസ്യ മാപ്പിളക്കു ഓണം കള്ളിൻ്റെ നുരപ്പാണ്.അലക്കുകാരൻ പാച്ചൻ്റെ ബീടിപ്പുക നിറഞ്ഞ നെഞ്ചിൽ ഓണം ചുമയായി കുരുങ്ങി ഞെരുങ്ങും.

    ഗ്രാമത്തിലെ ഓണത്തിൽ മദ്യം പതഞ്ഞൊഴുകും.
    ചിലരിൽ ഓണം വിടർന്നു . ചിലരിൽ കരിഞ്ഞു.അങ്ങനെ വളർന്നും മെലിഞ്ഞും;തളിർത്തും വാടിയും;നുരഞ്ഞും പതഞ്ഞും ഗ്രാമത്തിൽ ഓണങ്ങൾ വന്നു പോയി.

    പിന്നെയൊരിക്കൽ ഗ്രാമത്തിലെ ഓണത്തിൽ നിന്നും പറന്നകന്നു . പട്ടണത്തിലും ഓണം പൂത്തു. അമ്മയുടെ ഉപ്പേരിയും,ഓണ സദ്യയും, പ്ലാവിലെ ഊഞ്ഞാലും അന്നും കൂട്ടിനുണ്ടായിരുന്നു.ജീവിതവഴിയിൽ , നഗരത്തിൽ കുടുംബമായി നിലയുറപ്പിച്ചപ്പോഴും ,നഗരത്തിലെ ഓണത്തിമിർപ്പിലലിയാതെ , ഓണക്കാലത്ത് മുടങ്ങാതെ നാട്ടിലെത്തി. കുട്ടികൾക്ക് ഊഞ്ഞാലിട്ട്, ‘കൊച്ചുപ്പേരി’ വറുത്ത് ,അമ്മ കാത്തിരുന്നു.ഒരു ഓണക്കാലം കഴിഞ്ഞയുടനെ അച്ഛൻ വിടവാങ്ങി .വൈകാതെ അമ്മയും കൂട്ടു പോയി. അങ്ങനെ നാട്ടിലെ ഓണം ഓർമ്മകളായി .

    ഓണം മനസ്സിനെ ഊഞ്ഞാലിലേറ്റും, ഉപ്പേരി കൊറിപ്പിക്കും.ഓണം അമ്മയായും അമ്മ ഓണമായും മനസ്സിലിളകും .

    .കടന്നു പോകുന്ന കാലത്തിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ,ഓണം ഉള്ളിലണയുമ്പോൾ മനസ്സിൽ നിന്ന് വീണ്ടും അക്ഷരങ്ങളിറ്റിവീണു…….


    “വിരിയുന്ന പൊന്നോണ ചാരുതേ നീ, ഒരുനാളും മായാതെ നിന്നെങ്കിൽ “

  • വാവടയുടെ മണം

    വാവടയുടെ മണം

    ഇന്ന് കർക്കിടക വാവ്.

    എന്റെ ബാല്യകാലത്തു് കർക്കിടവാവ് ഇപ്പോഴുള്ള പ്രാധാന്യത്തോടെ, ആചരിച്ചിരുന്നതായി ഓർമ്മയിലില്ല.

    കർക്കിടവാവിന് അമ്മഉണ്ടാക്കിയിരുന്ന ‘വാവട’ ഓർമ്മയിലുണ്ട്. തേങ്ങയും, ശർക്കരയും എലക്കയും ഉള്ളിൽ വെച്ച്ഉണ്ടാക്കുന്ന ‘അരിയട’ ആവിയിൽ പുഴുങ്ങുമ്പോൾ നല്ല മണം ഉണ്ടാകുമായിരുന്നു. 1979ൽ വല്യമ്മച്ചി (അച്ഛന്റെ അമ്മ) മരിച്ചിരുന്നു.

    അച്ഛന് ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഇല്ലായിരുന്നു. അച്ഛൻ ബലി ഇട്ടിരുന്നില്ല.
    എന്നിട്ടും അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഞാൻ 2006 മുതൽ 2017 വരെ തിരുവല്ലത്തോ , ശംഖുമുഖത്തോ പോയി ബലി ഇട്ടിരുന്നു.

    2022ൽ ആലുവാപ്പുഴയുടെ തീരത്തുള്ള ശിവ ക്ഷേത്ര നടയിലും. പിന്നിട് വാവ് ദിനത്തിൽ വീട്ടിൽ തന്നെ പിതൃക്കളെ സ്മരിച്ചു് പ്രാർത്ഥന നടത്തും.

    പുതിയ തലമുറ , അവരുടെ തിരക്ക് പിടിച്ച ജീവിത യാത്രയിൽ, ഇതിനൊക്കെ സമയം കണ്ടെത്തുക പ്രയോഗികമല്ല. അതിനാൽ ജീവിച്ചിരിക്കുമ്പോൾ, ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക.

    മരണാനന്തര ചടങ്ങുകൾ വളരെ ലഘൂകരിക്കണം മരിച്ചശേഷം ചെയ്യുന്ന ഏറ്റവും വല്യ ആദരവ് , മാതാപിതാക്കൾ പകർന്നു നൽകിയ,നല്ല ആശയങ്ങൾ, കഴിയുന്നത്ര പിന്തുടരുക എന്നതാണ്.

    മാതാപിതാക്കൾ എന്നിൽ എപ്പോഴും, നിറയുന്നു… ഊർജ്ജം പകരുന്നു. അവരെ ഓർക്കാൻ പ്രതേക ദിവസം ആവശ്യമില്ല.

    എന്നാൽ , നമ്മുടെ മനസ്സിൽ അടയാളപ്പെടുത്തികടന്നുപോയ,നമ്മുടെ കുടുംബത്തിലെ മറ്റ് സത്ജ്ജനങ്ങളെ ആദരവോടെ ഓർമ്മിക്കാൻ കർക്കിടവാവ് ഒരു അവസരമായിത്തീരുന്നു. അവരെക്കുറിച്ചുള്ള ഓർമ്മകളും നമ്മളെകൂടുതൽ ഊർജ്ജസ്വലരും കർമ്മനിരതരുമാക്കട്ടെ.

    ചില അനുഷ്ഠാനങ്ങൾ അർത്ഥ ശൂന്യമാണെന്ന് തോന്നാറുണ്ട്. എങ്കിലും, ചിലത് വ്യക്തിപരമായി ഒരു മാനസിക സംതൃപ്തിയും നൽകാറുണ്ട്.

    ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യമായി ആസ്വദിക്കാം. അവ നൽകുന്ന നന്മയുടെ ആശയങ്ങൾ മാത്രം സ്വീകരിക്കാം.

    മുൻ തലമുറയുടെ നല്ല ആശയങ്ങളും പിൻതുടരാം . ഒപ്പം ആവശ്യമായ തിരുത്തലുകളും, നവീകരണങ്ങളും വരുത്തുക.

    മാമൂലുകളിലും, ആചാരങ്ങളിലും അമിതമായി കടിച്ചു തൂങ്ങേണ്ടതില്ല.

    നമുക്ക് “ആവത് ആചാരം”….വ്യക്തി എന്ന നിലയിൽ— നമ്മളോടും, കുടുംബത്തോടും, സമൂഹത്തോടും -പുലർത്തുന്ന ഉത്തരവാദിത്തവും പ്രതിബദ്ധതയും ആണ് ഏറ്റവും നല്ല ആചാരാനുഷ്ഠാനം.


    വാർഷികാഘോഷങ്ങൾ കടന്നുപോകുന്ന കാലത്തെ പ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.


    ‘വാവട’ യുടെ മണവും രുചിയും നമ്മുടെ മനസ്സിൽ മാറാതെനിൽക്കട്ടെ..ഒപ്പം പൂർവ്വികരുടെ നന്മയുടെ മണവും, രുചിയും .


    നമ്മളിൽ നിറഞ്ഞ് ഉണർവ്വും ഉന്മേഷവുമാകട്ടെ…

  • ഗ്രാമഹൃദയത്തിൽ തൊട്ടൊരാൾ

    ഗ്രാമഹൃദയത്തിൽ തൊട്ടൊരാൾ

    ഗ്രാമത്തിൽ 1960-കളിൽ ആധുനികവൈദ്യത്തിൽ ആശുപത്രികളോ ഡോക്ടർന്മാരോ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ അകലെ പട്ടണത്തിലുള്ള സർക്കാർ ആശുപത്രിയിൽ പോകണമെങ്കിൽ യാത്ര സൗകര്യം കുറവുമായിരുന്നു. നായകടി, സർപ്പദംശനം ഒക്കെ നാട്ടിൽ പതിവുമായിരുന്നു.

    അത്തരം അത്യാവശ്യ ഘട്ടങ്ങളിൽ ഗ്രാമത്തിൽ ലഭ്യമായ സദാനന്ദന്റെ ടാക്സീക്കാർ വിളിച്ചു നാട്ടുകാർ പട്ടണത്തിലെ ആശുപത്രിയിൽ പോയിരുന്നു.

    നാട്ടിൽ പേരെടുത്ത നാട്ടു വൈദ്യൻമാർ ഉണ്ടായിരുന്നു. കുട്ടിവൈദ്യർ അറിയപ്പെടുന്ന വിഷ വൈദ്യനായിരുന്നു. 

    വൈദ്യർ രക്ഷപ്പെട്ടുത്തിയ കഥകൾ, നാട്ടുകാർ ആവേശത്തോടെ പറഞ്ഞുനടന്നു. വൈദ്യർ തോറ്റ കഥകൾ ആരും പറഞ്ഞില്ല അത്, വിധിഹിതമായി ആശ്വസിച്ചു.

    കുട്ടിവൈദ്യർ നാട്ടിൽ ഒരു പച്ച മരുന്ന് കടയും ഔഷധശാലയും നടത്തിയിരുന്നു. അടുത്ത ഗ്രാമത്തിലെ പാലാക്കണിയാനും ആലപ്പുഴ വൈദ്യനും പേരുകേട്ടവരായിരുന്നു.സ്ത്രീകൾ പ്രസവത്തിനായി ആശുപത്രികളിൽ പോയിത്തുടങ്ങിയിരുന്നു.

    അക്കാലത്തു് പട്ടണത്തിൽ നിന്നുമെത്തിയ ഭാസ്കരൻ നായരും ഭാര്യയും ഗ്രാമത്തിലെത്തി ഒരു ഡിസ്‌പെൻസറി തുടങ്ങിയത് ഗ്രാമത്തിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കി. 

    നാപ്പത്തിയഞ്ചു-അമ്പതു വയസ്സ് പ്രായമുള്ള ദമ്പതികൾ കുട്ടികളുമൊന്നിച്ചു ഗ്രാമത്തിൽ താമസമാക്കി. 

    പട്ടണത്തിൽ ഏതോ ഡോക്ടറുടെ സഹായി ആയി നിന്നുള്ള പരിചയം മാത്രമേ ഭാസ്കരൻ നായർക്കുണ്ടായിരുന്നുള്ളൂ.എങ്കിലും ഗ്രാമത്തിൽ ഭാസ്കരൻ നായർ   “ഡോക്ടർ സാർ” ആയി മാറി.ഭാര്യ നാട്ടുകാരുടെ “ചേച്ചി”യും. 

    സരസമായി സംസാരിച്ച്, ആശ്വാസവാക്കുകൾ പകർന്ന അദ്ദേഹം വൃത്തിബോധം പഠിപ്പിച്ചു,കുട്ടികൾക്ക് വിര മരുന്ന് കൊടുത്തു, ചെറിയ മുറിവുകൾ തുന്നിക്കെട്ടി.

    നാട്ടുകാരുടെ പനിയും ചുമയും കുട്ടികളുടെ ചൊറിയും കരപ്പനും ഒക്കെ പെട്ടെന്ന് ശമിപ്പിച്ചു പേരെടുത്തു.

    കുട്ടിവൈദ്യന് പ്രായമായിത്തുടങ്ങിയിരുന്നു, മെല്ലെമെല്ലെ കൂടുതൽ നാട്ടുകാർ ഡോക്ടർ സാറിലേക്കു ചികിത്സ മാറ്റിത്തുടങ്ങി.

    നാട്ടിലെ പഠിപ്പുള്ള ചില അദ്ധ്യാപകർ ഡോക്ടർ സാറിനെ പ്രവർത്തനത്തെ പ്രശംസിച്ചു സംസാരിച്ചത്,ഡോക്ടർ സാറിന്റ്റെ ജനകീയ അംഗീകാരം വർധിപ്പിച്ചു., മിതമായ പ്രതിഫലം വാങ്ങി ചികിൽസ നൽകിയ “ഡോക്ടർ സാറിന്റെ ഡിസ്‌പെൻസറി” ആ ഗ്രാമത്തിന്റെ പ്രാഥമിക ആതുരാലയമായി മാറി. 

    ഡോക്ടർസാറിന്റെ കൈപ്പുണ്യം നാട്ടുകാർക്ക് സുഖമേകി. തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ആളുകൾ ഡോക്ടർ സാറിനെ തേടിയെത്തി. 

    അദ്ദേഹം വീട്ടിൽ നായ്ക്കളെ വളർത്തിയിരുന്നു. സംസാരിക്കുന്ന തത്തയേയും കുറച്ചുകാലം ഒരു കുരങ്ങിനെയും ഡിസ്‌പെൻസറി പരിസരത്തു കൊണ്ട് വന്നിരുന്നത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കൗതുകമായി.

    ഗ്രാമത്തിൽ പനിയും ചുമയും ഛർദ്ദിയുമൊക്കെ പടരുമ്പോൾ ഡോക്ടർ സാറിനെ ചിലർ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 

    രാത്രികാലങ്ങളിൽ പോലും, ഇരുട്ട് വീണ ഗ്രാമവഴികളിൽ, വലിയ ടോർച്ചു തെളിച്ചു മരുന്ന് ബാഗുമായി ഡോക്ടർ സാർ രോഗികളെ കാണാൻ പോയി. . 

    പിൽക്കാലത്തു തൊട്ടടുത്ത ഗ്രാമത്തിൽ സർക്കാർ ഡിസ്‌പെൻസറി തുടങ്ങി, ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്കു ബസ് സർവിസുകൾ വന്നു. 

    നാട്ടിലും ചെറിയ പ്രൈവറ്റ് ഹോസ്പിറ്റൽ തുടങ്ങി. ഘട്ടം ഘട്ടമായി ഡോക്ടർ സാർ അപ്രസക്തനായി. ഒരു കാലഘട്ടം തന്നിലർപ്പിച്ച ദൗത്യം പൂർത്തീകരിച്ചു അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങി. 

    ഷർട്ടിന്റെ മുകളിലത്തെ ബട്ടന്സുകള്ഴിച്ചിട്ട് , കുടവയറുമായി, എപ്പോഴും പ്രസന്ന വദനനായി നടക്കുന്ന ഡോക്ടർ സാറിന്റെ ചിത്രം ഓർമ്മകളിൽ അടയാളപ്പെട്ടു കിടക്കുന്നു.

  • വേരിന്റെ വേരുകൾ

    വേരിന്റെ വേരുകൾ

    ചരിഞ്ഞ ഭൂമിയുടെ താഴെത്തട്ടിൽ, വെള്ളം ഒഴുകുന്ന കൈത്തോട്. പിന്നെ, നെൽ കൃഷിയുള്ള പാടശേഖരം. പാടശേഖരത്തിനു അക്കരെ മറ്റൊരു കൈത്തോട്.

    പാടത്തിന് അക്കരെയുള്ള കൈത്തോട് കഴിഞ്ഞാൽ, വീണ്ടും മുകളിലോട്ടു ഉയർന്നുയർന്ന് തട്ട്തട്ടായി ചരിഞ്ഞു കിടക്കുന്ന ഭൂമി. ആ ചരിവിന്റെ മുകൾത്തട്ടിൽ എത്തിയാൽ മണ്ണിട്ട മറ്റൊരു നാട്ടുറോഡ്.

    വയൽക്കരയിൽ തെങ്ങും കമുങ്ങും നിറഞ്ഞിരുന്നു. എങ്ങും പച്ചപ്പ് ഒരുക്കി വെച്ചപോലെ. ഏകാന്തതകൾ, ചിന്തകളാൽ ധന്യമായി. താഴ്‌വാരങ്ങളിൽ–തൊടികളിൽ–ഒറ്റയ്ക്ക് നടക്കുമ്പോൾ, തുമ്പികളും പൂമ്പാറ്റകളും കൂട്ട് വന്നു. തെങ്ങോലത്തുമ്പിലെ കുരുവിക്കൂടുകളിൽ നിന്നും കുരുവികൾ പറക്കുന്നത് കാണാനേറെ നേരം കാത്തു നിന്നു.

    തോട്ടിലെവെള്ളത്തിൽ തെങ്ങിൻ വെള്ളക്കകൾ ഒഴുക്കിവിട്ടു. അവ ചിലതൊക്കെ ഒഴുകാതെ തടഞ്ഞു നിന്നു.

    വീടിൻ്റെ എതിർവശം, പാടത്തിന് അക്കരെയുള്ള കുന്നിലാണു അടുത്തുള്ള വീട്. വയൽക്കരയിൽ, അലക്കുകാരൻ പാച്ചൻ, കൊല്ലൻ ചെല്ലപ്പൻ, കാളവണ്ടിക്കാരൻ ദേവസ്യാമാപ്പിള എന്നിവരുടെ ഓലക്കുടിലുകൾ.

    വൈദ്യുതി വിളക്കുകൾ എത്തിയിട്ടില്ലാത്ത അവിടെ സന്ധ്യ മയങ്ങുമ്പോൾ തന്നെ ഇരുട്ട് വ്യാപിക്കും—പാടത്തെ തവള കളും, ചീവീടും ഉണ്ടാക്കുന്ന ശബ്ദം മാത്രം. ഇരുട്ടിനുള്ളിൽ ഇരുട്ട് നിറയുന്ന പോലെ.

    കൊല്ലൻ ചെല്ലപ്പൻ ഗ്രാമത്തിൽ ചന്തയുള്ള ദിവസങ്ങളിൽ രാവിലെ മാത്രമേ റോഡിലെ ജംഗ്ഷനിലേക്ക് പോകുകയുള്ളു. കള്ളുകുടിക്കാത്ത അയാൾ അധ്വാനി ആയിരുന്നു. എന്നും രാത്രിയുടെ രണ്ടാം യാമം വരെ അയാൾ, ആലയിൽ ഇരുമ്പിനോട് പൊരുതി, നാട്ടിലെ വണ്ടിക്കാളകൾക്ക് ലാടംഉണ്ടാക്കികൊണ്ടിരുന്നു.

    പകൽനേരം കാളകൾക്ക് ലാടംതറക്കും. തൂമ്പകൾ മൂർച്ച കൂട്ടും. ഇടക്ക് പിച്ചാത്തിയും, വെട്ടുകത്തിയും ഉണ്ടാക്കും. ഇരുമ്പ് ചുടാൻ ഭാര്യ ഗൗരി ഒലയൂതി, രാത്രി വൈകുവോളം കൂട്ടിരുന്നു.

    രാത്രി 10 മണിക്ക് ഗ്രാമത്തിലൂടെയുള്ള അവസാനത്തെ ബസ്സും വന്നുപോയി. കടകൾ നേരത്തെ അടഞ്ഞു. കള്ളുഷാപ്പാണ് അവസാനം അടക്കുന്നത്. പതിവുപോലെ അലക്കുപാച്ചൻ കുറച്ചു മാത്രം കുടിച്ചു. കൂടുതൽ കുടിക്കാൻ അയാൾക്ക്‌ കയ്യിൽ കാശുണ്ടാകില്ല.

    ദേവസ്യാമാപ്പിളയും സർവ്വേയർ അപ്പുവും മറ്റുപലരും പതിവ് തെറ്റാതെ കുടിച്ചപ്പോൾ, അവരുടെ ഉള്ളിൽ സ്നേഹവും, വെറുപ്പും, പകയും, പരാതിയും തിരയിളകി. മദ്യം ഉള്ളിൽ പിടിച്ചപ്പോൾ അവർ ചിരിച്ചു. ചിലപ്പോൾ കരഞ്ഞു. മനസ്സിൽ നിറഞ്ഞ മദ്യത്തിൽ നുരഞ്ഞു തമ്മിലിടഞ്ഞു. പിണങ്ങിയുമിണ ങ്ങിയും, അവർ വീട്ടിലേക്കു മടങ്ങി.

    ഗ്രാമത്തിൽ രാത്രിപൂക്കുമ്പോൾ, അലക്കുകാരൻ പാച്ചനും, കാളവണ്ടി ദേവസ്യായും, ചൂട്ടു കത്തിച്ചു  വെളിച്ചമൊരുക്കി, ഷാപ്പുവിട്ട് വീട്ടിലേക്കു മടങ്ങി. മദ്യലഹരിയിൽ കാളവണ്ടിക്കാരൻ ദേവസ്യാമാപ്പിള നാവ് തെളിഞ്ഞും തെളിയാതെയും  പാടി…’അന്നമ്മോ….കറി പപ്പാസ്…’ അയാളുടെ ഉള്ളിൽ അപ്പോൾ അന്നമ്മ വെക്കുന്ന കാളയിറച്ചിക്കറിയുടെ രുചി വന്നു  മറഞ്ഞു.

    അന്നമ്മപ്പെമ്പിള അങ്ങ് ദൂരെ ദേവസ്യാച്ചന്റെ പാട്ട് കേട്ടു മയക്കത്തിൽ നിന്നുണർന്നു. കപ്പയും കഞ്ഞിയുംമീൻകറിയും, മുളകുചമ്മന്തിയും എടുത്തുവെച്ചു. പപ്പാസ് കറി  ദേവസ്യയുടെ ഓർമ്മയിലും പാട്ടിലുമൊതുങ്ങി

    അലക്ക് പാച്ചന്റെ വീട്ടിൽ കഞ്ഞി ഇല്ലായിരുന്നു. അയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യ ‘ലക്ഷ്മിയവർ’ ഉറങ്ങിയിരുന്നു. അയാളാരെയും ഉണർത്താതെ ഗ്രാമത്തിന്റെ വിഴുപ്പുതുണികളുടെ ഗന്ധമേറ്റുറങ്ങി.

    എന്നും ദിവസാന്ത്യത്തിൽ താഴ്‌വാരത്തിലെ അന്തേവാസികൾ ഇങ്ങനെ വീട്ടിലേക്ക ചേക്കേറുമ്പോൾ , ദാരിദ്രം വിറങ്ങലി പ്പിച്ച, ഭക്ഷണപ്പാത്ര വുമായി അവരുടെ ഭാര്യമാർ കാത്തിരുന്നിരുന്നു. 

    അപ്പോഴേക്കും ആണും പെണ്ണും നിറഞ്ഞ മക്കൾക്കൂട്ടം  ഉറങ്ങിയിരിക്കും. സ്ത്രീകൾ മിച്ചം കിട്ടിയ അവസാന വറ്റ് ഊറ്റിക്കുടിച്ചു. അവരുടെ വീട്ടിലെ മണ്ണെണ്ണവിളക്കുകൾ, എണ്ണവറ്റിയണഞ്ഞു. പുരുഷൻമാർ മദ്യലഹരിയിൽ തളർന്നുമയങ്ങി. സ്ത്രീകൾ ഭർത്താക്കന്മാരേയും, പെൺമക്കളെയും ഓർത്തു മനസ്സുനീറി, ഉറങ്ങാതെ ഉറങ്ങി.

    കാറ്റിൽ ചാരായത്തിന്റെയും, കള്ളിന്റെയും ഗന്ധം പറന്നുപരന്നു. പുതിയപ്രഭാതത്തിലുണരാൻ വേണ്ടി ആ ഗ്രാമം ഉറങ്ങുമ്പോഴും കൊല്ലൻചെല്ലപ്പന്റെ ആല തണുത്തിരുന്നില്ല.

  • പൂഴിമണ്ണിൽ തെളിഞ്ഞ അക്ഷരങ്ങൾ

    പൂഴിമണ്ണിൽ തെളിഞ്ഞ അക്ഷരങ്ങൾ

    ഒരു നാട്ടിൻ പ്രദേശത്തായിരുന്നു, എൻ്റെ ബാല്യകാലം.

    അധ്യാപക നായിരുന്ന അച്ഛനായിരുന്നു എന്നെ എഴുത്തി നിരുത്തി അക്ഷര പഠനത്തിന് ആരംഭം കുറിച്ചത് . ആ ദിവസം ഓർമ്മയിലില്ല മാതാപിതാക്കൾ പറഞ്ഞുള്ള അറിവ് മാത്രം.

    1968-69 കാലം.

    ആശാട്ടി വീട്ടിൽ വന്നു അക്ഷരങ്ങൾ പഠിപ്പിക്കുന്നത് ഓർമ്മയുണ്ട്. 

    അദ്ധ്യാപകരായിരുന്ന അമ്മയും അച്ഛനും സ്കൂളിലേക്ക് പോകും മുൻപ് ആശാട്ടി എത്തും. ചേട്ടനും സ്കൂളിൽ പോയിരിക്കും. ഞാനും വല്യമ്മച്ചിയും (അച്ഛൻ്റെ അമ്മ) യും മാത്രമാകും അപ്പോൾ വീട്ടിൽ.

    കമലയാശാട്ടിക്ക് അന്ന് 20 വയസ്സിൽ താഴെആയിരുന്നിരിക്കും പ്രായം.

    നാരായം കൊണ്ട് അക്ഷരങ്ങളെഴുതിയ ഓലകളും; പൂഴിമണ്ണിൽ അക്ഷരങ്ങളെ ഴുതുന്നതും ഇപ്പോഴും മറന്നിട്ടില്ല.

    ഗണക സമുദായത്തിൽപ്പെട്ട ആശാട്ടിയുടേത്‌ പാരമ്പര്യ വൈദ്യൻമാർടെയും കുടുംബമായിരുന്നു. മലയാള ഭാഷയും സംസ്‌കൃതവും അറിയാമായിരുന്നു. 

    ആശാട്ടിക്ക് അവരുടെ വീട്ടിൽ എഴുത്തു കളരി ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു.

    എൻ്റെ നൈസർഗിക വാസനയിൽ, ഇടതു കൈകൊണ്ട് എഴുതാൻ അനുവദിച്ചത് അധ്യാപകരായിരുന്ന മാതാപിതാക്കളുടെയും, ആശാട്ടിയുടെയും തീരുമാനമായിരുന്നു എന്നാണ് പിൽക്കാലത്തറിഞ്ഞത്.

    ആശാട്ടി ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. അവർ എന്നും എന്നിൽ, നിറവുള്ള സ്നേഹമായിരുന്നു…അനുഗ്രഹമായിരുന്നു.   വളർന്നു വലുതായിട്ടും,  “ഹരിമൊട്ടെ, മോനെ” എന്ന് വിളിച്ചു് ചേർത്ത് പിടിക്കുമായിരുന്നു.

    നിറുകയിൽ ചുംബിച്ഛനുഗ്രഹിക്കുമായിരുന്നു.

    അച്ഛൻ തുടങ്ങിവെച്ച അക്ഷര പഠനം വി ജ്ഞാനമായി  എന്നിൽ ഉറപ്പിച്ചു വളർത്തിയത് ആശാട്ടിയായിരുന്നു.

    എൻ്റെ  ദൈനംദിന പ്രാർത്ഥനയിൽ എന്നും  ആശാട്ടിയുണ്ട്.

    സ്നേഹമായി, അറിവായി, എന്നിൽ പ്രകാശം ചൊരിയുന്ന   “അക്ഷരദേവിക്ക്”  എൻ്റെ സ്നേഹാഞ്ജലി.

  • വന്ദനം

    വന്ദനം

    SAT ഹോസ്പിറ്റൽ ബിൽഡിംഗ്‌ മിനിക്ക് സ്കാൻ ചെയ്യാൻ കാത്തിരിക്കുമ്പോൾ  ഓർമ്മകൾ…

    1993 mar 25 വിഷ്ണുവിന്റെ ജനനം..

    രാത്രി 7 മണിയോടെ ഇവിടെ എത്തി…

    9 മണിക്ക് ധൃതിയിൽ സിസേറിയൻ ഓപ്പറേഷൻ…

    അങ്കലാപ്പൊടെ 

    മിനിയുടെ അച്ഛൻ എല്ലാത്തിനും ഓടി നടന്നു. ഞാൻ 27 വയസ്സുകാരന്റെ പരിഭ്രമത്തിൽ ആയിരുന്നു. 

    ലാലു,പ്രമോദ്, കുട്ടൻ തുടങ്ങിയവരുടെ സഹായം.

    ആ രാത്രി SAT ആ ശുപത്രി പരിസരത്ത് നിലത്തു ഇരുന്നും കിടന്നും നേരം വെളുത്തു…

    പ്രപ ഞ്ചത്തിലേക്ക് പുതിയ ഒരു മനുഷ്യനും .ഒപ്പം പുതിയ മാതാപിതാക്കളും പിറന്നു .27 കാരൻ അച്ഛൻ 25 കാരി  അമ്മ.

    പിന്നെ ഒരാഴ്ച SAT ഹോസ്പിറ്റൽ ജീവിതത്തിനുശേഷം ഡോ. ശ്യാമളദേവിയെ വന്ദിച്ചു, SAT യുടെ പടിയിറങ്ങി.

    കാലമൊഴുകി 

    1997 മെയ് മാസം വീണ്ടും SAT യിൽ…

    ഇപ്രാവശ്യം മിനിക്ക് സിസേറിയൻ

    ഓപ്പറേഷൻ  നേരത്തെ തീരുമാനിച്ചു റപ്പിച്ചതായിരുന്നു. മെയ് 20നോട് അടുത്ത്‌ payവാർഡിൽ അഡ്മിറ്റ്‌ ആയി. 

    1997മെയ് 31ന് രാവിലെ 9 ന് സിസേറിയൻ.dr സുഷമദേവി.

     ഒപ്പം Dr സുമയുടെ സഹായം.

    അപ്പോഴും, മിനിയുടെ അച്ഛൻ ആയിരുന്നു എനിക്ക് കൂട്ട്…

    കാത്തു പിറന്നു….

    ആ കുഞ്ഞി ക്കാലുകൾ, വളർന്ന് , ഇന്ന് മറ്റൊരാശുപത്രിയിൽ സേവനമുഖമാകു മ്പോൾ, 

    വീണ്ടും SATആശുപത്രിക്ക് വന്ദനം.. കൃഷ്ണകാർത്തികയുടെ സ്നേഹ വന്ദനം 🙏