-

കടലാഴം
ബാല്യത്തിൽ സ്കൂൾവിനോദയാത്രാവേളയിലായിരുന്നു ആദ്യമായി കടൽ കണ്ടത്. ആർത്തിരമ്പിയ തിരമാലകൾ അന്ന് അത്ഭുതമായി, ആമോദമായി. സഞ്ചാരികൾ കടലിലേക്ക് വലിച്ചെറിഞ്ഞ നാണയത്തുട്ടുകൾ കടലിൽ മുങ്ങിപ്പെറുക്കുന്ന കുട്ടികൾ വിസ്മയമായി. ആദ്യമായി കടലിനെതൊട്ട കാല്പാദങ്ങളിൽ പറ്റിയ മൺതരികൾ ചെരുപ്പിനുള്ളിൽ വേദനയായി. മനസ്സിൽ തിരകളടങ്ങാതെയാർത്തു. തീരത്തു നിന്നു മടങ്ങുമ്പോഴും,മനസ്സിലും മിഴിയിലും തിരമാലകൾ അടങ്ങിയില്ല. കാലമേറെയൊഴുകി.വീണ്ടും തമ്മിൽ കണ്ടപ്പോഴൊക്കെ,കടൽ കാലിൽ തഴുകി ചിരിച്ചുപതഞ്ഞുപിരിഞ്ഞു.പിന്നെ തമ്മിൽ കാണാതെകണ്ടും അവർ തിമിർത്തു കളിച്ചു്, കടലോളം ചിരിച്ചാർത്തു. സഹപാഠികൾക്കൊപ്പം കടലിലെയും കരളിലേയും സൗഹൃദത്തിരകളിലിറങ്ങി നിന്നു, സ്നേഹക്കടലിൽ മുങ്ങിക്കുതിർന്നു.ഉള്ളിൽ ജലതരംഗങ്ങളടങ്ങാത്ത കടൽ,…





